Flash News

പിക്ക്‌അപ് വാന്‍ കനാലിലേക്ക് മറിഞ്ഞു; ഏഴ് കുട്ടികളടക്കം നിരവധി പേരെ കണാനില്ല

June 20, 2019

83023-canal-tragedyലഖ്നൗ: ഉത്തര്‍പ്രദേശില്‍ പിക്അപ് വാന്‍ കനാലിലേയ്ക്ക് മറിഞ്ഞ് ഏഴു കുട്ടികളടക്കം നിരവധി പേരെ കാണാതായി.

മുപ്പതോളം പേരാണ് പിക് അപ് വാനില്‍ സഞ്ചരിച്ചിരുന്നത്. വാനിലുണ്ടായിരുന്ന 22 പേര്‍ നീന്തി രക്ഷപെട്ടു. ലഖ്നൗവിനടുത്ത് പടവാ കേഡാ ഗ്രാമത്തിലെ ഇന്ദിര കനാലിലാണ് സംഭവം നടന്നത്. പിക് അപ് വാനില്‍ സഞ്ചരിച്ചിരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങി വരവേ ആണ് അപകടം സംഭവിച്ചത്. പിക് അപ് വാനിൽ യാത്ര ചെയ്തിരുന്നവര്‍ ബരാബങ്കിയ്കടുത്തുള്ള സരായ് പാണ്ഡെ ഗ്രാമത്തില്‍ താമസിക്കുന്നവരാണ് എന്ന് പറയപ്പെടുന്നു.

അതേസമയം, പിക് അപ് വാന്‍ എങ്ങിനെ കനാലിലേയ്ക് മറിഞ്ഞു എന്നത് സംബന്ധിച്ച യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

നഗര ഭരണസമിതി ഉദ്യോഗസ്ഥരും പൊലീസും അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയാണ്. കൂടാതെ, എൻ‌ഡി‌ആർ‌എഫ്, എസ്‌ഡി‌ആർ‌എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

കനാലിൽ വീണുപോയവരെ രക്ഷപ്പെടുത്താൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Pick-Up-Van-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top