Flash News

ബിനോയ് കോടിയേരി ഒളിവിലെന്ന് സൂചന; ഹാജരാകണമെന്ന് മുംബൈ പോലീസിന്റെ നോട്ടീസ്

June 20, 2019

binoy-kodiyeriകണ്ണൂര്‍: യുവതിയുടെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ബിനോയ് കോടിയേരി ഒളിവില്‍ പോയെന്ന് സൂചന.

ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയി ഒളിവില്‍ പോയത്.

അതേസമയം ചോദ്യം ചെയ്യാനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബിനോയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കി. ബിനോയിയുടെ വീട്ടിലെത്തിയാണ് സംഘം നോട്ടീസ് നല്‍കിയത്. ബിനോയിയെ ഫോണ്‍ മാര്‍ഗം ബന്ധപ്പെടാന്‍ പോലീസ് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. മുംബൈയില്‍ നിന്നെത്തിയ ഇന്‍സ്‌പെക്ടറും പോലീസ് കോണ്‍സ്റ്റബിളും കണ്ണൂര്‍ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്‌റ്റേഷനിലെത്തിയും ഇവര്‍ തെളിവുകള്‍ ശേഖരിച്ചു.

കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയതെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരില്‍ തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top