Flash News

സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ അജാസ് മരിച്ചു

June 19, 2019

Soumya-murder-case-610x380ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയും ആലപ്പുഴ ട്രാഫിക് പൊലീസുകാരനുമായ അജാസ് മരിച്ചു. ഇന്ന് വൈകിട്ട് 5.30ഓടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. സൗമ്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനം നേരത്തെ നിലച്ചിരുന്നു. എന്നാല്‍ അജാസ് കൊലപ്പെടുത്തിയ സൗമ്യയുടെ ശവസംസ്‌കാരം നാളെ വള്ളിക്കുന്നത്ത് നടക്കും.

അതേസമയം സംഭവ സമയത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് അജാസിനെ പിടികൂടിയതും പൊലീസ് കസ്റ്റഡിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചതും. ഇയാള്‍ ട്രാഫിക് പൊലീസുകാരനാണ്. മാവേലിക്കര വള്ളിക്കുന്നത്ത് വെച്ചാണ് വനിതാ പൊലീസുകാരിയായ സൗമ്യ പുഷ്‌ക്കരനെ അജാസ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യലായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിരുന്നു.

വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ അജാസ് സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അജാസുമായി സൗമ്യക്ക് പണമിടപാട് ഉണ്ടായിരുന്നു. ഈ പണം തിരിച്ചു നല്‍കാന്‍ സൗമ്യ അമ്മയോടൊപ്പം പോയിരുന്നെങ്കിലും അജാസ് പണം വാങ്ങാന്‍ തയ്യാറായില്ല. പകരം വിവാഹം കഴിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ചതില്‍ അജാസിന് സൗമ്യയോട് പ്രതികാരമുണ്ടായതായും പൊലീസ് പറഞ്ഞിരുന്നു. ഇവരുടെ ഫോണ്‍കോളുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സൗമ്യയെ അജാസ് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടെന്ന് സൗമ്യയുടെ മകനും പറഞ്ഞിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്നും അക്കാര്യം പൊലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് മകന്‍ പറഞ്ഞത്.

സൗമ്യയുടെ സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടുകയും പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. അജാസിനു 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. വള്ളികുന്നം സ്‌റ്റേഷനില്‍ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു സൗമ്യ. പിന്നാലെ കാറിലെത്തിയ അജാസ് വാഹനം കൊണ്ട് സൗമ്യയെ ഇടിക്കുകയായിരുന്നു. സൗമ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന അജാസ് വടിവാളു കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top