Flash News

ഫാമിലി കോണ്‍ഫറന്‍സ്; വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം സജീവമായി

June 20, 2019 , രാജന്‍ വാഴപ്പള്ളില്‍

Medical Teamവാഷിംഗ്ടണ്‍ ഡിസി: കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 17 മുതല്‍ 20 വരെ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായി.

അന്നേ ദിവസങ്ങളില്‍ മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ കോഓര്‍ഡിനേറ്റര്‍ അനു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമുമായി ബന്ധപ്പെടേണ്ടതാണ്. ഡോ. ലിസി ജോര്‍ജ്, ഡോ. ജോളി തോമസ്, മോളി വര്‍ഗീസ്, റിങ്കിള്‍ ബിജു, മേരി പറമ്പില്‍, റേച്ചല്‍ ജോര്‍ജ് എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സംഘം ടീമില്‍ പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സ് ഹാളിനോട് ചേര്‍ന്നുള്ള ബൂത്തില്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തിക്കും. വിവരങ്ങള്‍ക്ക് – അനു വര്‍ഗീസ് 718 496 7886.

ജൂലൈ 18 ന് 2:00 മണി മുതല്‍ നടക്കുന്ന വിവിധ കായിക വിനോദങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചുവെന്ന് സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍മാരായ ജോണ്‍ താമരവേലിയും, സജി പോത്തനും അറിയിച്ചു. വിവരങ്ങള്‍ക്ക് – ജോണ്‍ താമരവേലില്‍ 917 533 3566, സജി പോത്തന്‍ 845 642 9161.

Sports Team


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top