Flash News

പിറ്റ്‌സ്ബര്‍ഗ് ക്രിസ്ത്യന്‍ പള്ളിക്കു നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍

June 20, 2019 , പി.പി. ചെറിയാന്‍

ChurchThreatപിറ്റ്‌സ്ബര്‍ഗ്: പിറ്റ്‌സ്ബര്‍ഗ് നോര്‍ത്ത് സൈഡിലുള്ള ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയ മുസ്തഫ മൗസാബ് (21) എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ ജൂണ്‍ 19 ബുധനാഴ്ച നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു.

2016-ല്‍ സിറിയയില്‍ നിന്ന് അഭയാര്‍ത്ഥിയായി എത്തിയ ഈ യുവാവ് ഭീകരാക്രമണം നടത്താനുള്ള പദ്ധതികള്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തിയതാണ് അറസ്റ്റിന് വഴിവെച്ചത്. ജിഹാദിന് പിന്തുണ ലഭിക്കുന്നതിന് സോഷ്യല്‍ മീഡിയയെ പ്രയോജനപ്പെടുത്തുന്നതിനും, ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്തുന്നതിന് പ്രതിജ്ഞയെടുത്ത വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും ഈ യുവാവ് പദ്ധതി ആസൂത്രണം ചെയ്തതായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ അറിയിപ്പില്‍ പറയുന്നു.

പള്ളി എങ്ങനെ ബോംബ് വെച്ച് തകര്‍ക്കാമെന്ന് വിശദീകരിക്കുന്ന പത്തു പേജുള്ള കൈ കൊണ്ടെഴുതിയ കുറിപ്പുകളും ഈ യുവാവില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നു പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ യുവാവിനെ കുരുക്കിയത്.

church2222


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top