Flash News

2020 ലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ട്രം‌പ് ഫ്ലോറിഡയില്‍ തുടക്കമിട്ടു

June 20, 2019 , പി.പി. ചെറിയാന്‍

Trump-Rally-Floridaഒര്‍ലാന്റൊ (ഫ്‌ളോറിഡ): 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ജൂണ്‍ 18 ചൊവ്വാഴ്ച ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയില്‍ ട്രം‌പ് സംഘടിപ്പിച്ച പടുകൂറ്റന്‍ റാലിയില്‍ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു.

ട്രം‌പിന്റെ ആത്മീയ ഉപദേഷ്ടാവ് പോളോ വൈറ്റിന്റെ പ്രാര്‍ത്ഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രസിഡന്റ് ട്രം‌പിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാ പൈശാചിക ശൃഖലകളേയും യേശുവിന്റെ നാമത്തില്‍ ബന്ധിച്ചുകൊണ്ട് പോളോ വൈറ്റ് നടത്തിയ പ്രാര്‍ത്ഥന നിശ്ശബ്ദമായാണ് സദസ് ശ്രവിച്ചത്. എല്ലാ ശത്രുക്കളേയും തകര്‍ത്ത് ജയഭേരിയോടെ പ്രസിഡന്റ് ട്രം‌പ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്നും അവര്‍ പ്രഖ്യാപിച്ചു.

നാലു വര്‍ഷം മുമ്പു ട്രം‌പ് ഉയര്‍ത്തിയ മുദ്രാവാക്യം ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ (Make America A Great again) പൂര്‍ണ്ണ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുന്നതിന് വീണ്ടും എല്ലാവരുടേയും പിന്തുണ ട്രം‌പ് അഭ്യര്‍ത്ഥിച്ചു. 76 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍
സര്‍ക്കാരിന്റെ നേട്ടങ്ങളേയും, ഇസ്രയേല്‍ രാഷ്ട്രത്തിന് നല്‍കിയ അംഗീകാരത്തോടും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നയങ്ങളേയും ട്രം‌പ് പരാമര്‍ശിച്ചു.

റാലിയുടെ ഭാഗമായി നടത്തിയ തിരഞ്ഞെടുപ്പു ധന സമാഹരണത്തില്‍ 24 മണിക്കൂറിനുള്ളില്‍ 24.8 മില്യണ്‍ ഡോളറാണ് പിരിഞ്ഞു കിട്ടിയത്.

1 trump3 -trump-crowd2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top