Flash News
“കടുത്ത മാനസിക സമ്മര്‍ദ്ദമാണ്, ഉറങ്ങാന്‍ പറ്റുന്നില്ല”; മനോരോഗ വിദഗ്ധനെ കാണണമെന്ന് വാശിപിടിച്ച് ജോളി   ****    “എന്റെ കുഞ്ഞിന് ഷൂസിന്റെ വള്ളി കെട്ടാന്‍ പോലും അറിയില്ല….. കൊന്നതാ എന്റെ കുഞ്ഞിനെ”; മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ മനം നൊന്ത് മാതാപിതാക്കള്‍   ****    “രാമജന്മ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കില്ല; മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം”; അയോധ്യ മേയര്‍   ****    ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍: സുപ്രീം കോടതിയുടെ സുപ്രധാന വിധി   ****    ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി നാളെ   ****   

ഡോ. പി.ജി. വര്‍ഗീസ് ഡാളസില്‍ ശുശ്രൂഷിക്കുന്നു

June 20, 2019 , ജോയിച്ചന്‍ പുതുക്കുളം

hevenly_picഡാളസ്: വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ സദ്‌വാര്‍ത്ത പ്രചരിപ്പിച്ച് കുടുംബമായി ദൈവവേല ചെയ്യുന്ന വിശ്വാസത്തിന്റെ അപ്പസ്‌തോലന്‍ ഡോ. പി.ജി വര്‍ഗീസും, സിസ്റ്റര്‍ ലില്ലി വര്‍ഗീസും ജൂണ്‍ 22-ന് വൈകിട്ട് 6 മണിക്ക് ഡാളസില്‍ ദൈവവചനം ശുശ്രൂഷിക്കുകയും, രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ അതിവേഗം വളരുന്ന സഭകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഡാളസിലെ അനുഗ്രഹീത സഭകളില്‍ ഒന്നായ Heavenly Call Mission Church, 2605 LBJ Freeway, Dallas, Texas 75234 -ലാണ് ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്. ഹെവന്‍ലി കോള്‍ ചര്‍ച്ചിന്റെ അനുഗ്രഹീത ക്വയര്‍ പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പിനു നേതൃത്വം നല്‍കും.

കേരളത്തിലെ ഏറ്റവും വലിയ സഭകളുടെ ശുശ്രൂഷകരും ലോകമെമ്പാടും ദൈവം അതിശക്തമായി ഉപയോഗിക്കുന്നതുമായ തോമസുകുട്ടി ബ്രദര്‍ (ഹെവന്‍ലി ഫീസ്റ്റ് കോട്ടയം, ബ്രദര്‍ ഡാമിയന്‍ & സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ (ബ്ലെസിംഗ് സെന്റര്‍ കൊച്ചി), പാസ്റ്റര്‍ എം.എ വര്‍ഗീസ് (ബാംഗ്ലൂര്‍), പ്രൊഫറ്റ് സാമച്ചന്‍ (പുനലൂര്‍), ട്രാവന്‍ (കൊച്ചി), പാസ്റ്റര്‍ സാം കുമരകം, റെയ്‌സണ്‍ തോമസ് (കൊല്ലം), പാസ്റ്റര്‍ ടിനു ജോര്‍ജ് തുടങ്ങിയവര്‍ ഹെവന്‍ലി കോള്‍ ഡാളസ് ചര്‍ച്ചില്‍ ശുശ്രൂഷിച്ചിട്ടുണ്ട്.

ഡോ. പി.ജി വര്‍ഗീസിനേയും ലില്ലി സിസ്റ്ററേയും നേരില്‍ കാണുന്നതിനും ദൈവ വചനം ശ്രവിക്കുന്നതിനും ഉള്ള അസുലഭ അവസരത്തിലേക്ക് ജാതി മത സഭാ വ്യത്യാസഭേദമന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.heavenlycall.com , Tel: 214 422 6208.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top