Flash News

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി; കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്‍ ബിനോയ്

June 24, 2019

DUXmtkCX0AAchnjമുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പീഡനപരാതിയിന്‍മേല്‍ ബിനോയ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയിന്‍മേല്‍ മുംബൈ ദിന്‍ഡോഷി കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം പരിഗണിച്ച ജാമ്യാപേക്ഷ വിധി പറയാനായി തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത് വന്നു. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റാണ് ബിഹാര്‍ സ്വദേശിനിയായ യുവതി പോലീസിനു നല്‍കിയത്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് ‘Mr. ബിനോയ് വി. ബാലകൃഷ്ണന്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ലാണ് രജിസ്റ്റര്‍ ചെയ്തത്. 2010 ജൂലൈ 22നാണ് യുവതി ആണ്‍കുട്ടിയ്ക്ക് ജന്‍മം നല്‍കിയത്. ഈ സമയത്ത് അന്ധേരി വെസ്റ്റിലെ സ്വാതി അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ളാറ്റ് നമ്പര്‍ 401ലാണ് യുവതി താമസിച്ചിരുന്നത്. ബിനോയിയുടെ സ്ഥിരം വിലാസവും ഇത് തന്നെയാണ് നല്‍കിയിട്ടുള്ളത്. 2010 നവംബര്‍ ഏഴിനാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് രേഖപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയതിന് പിന്നാലെ ബാങ്കിടപാടുമായി ബന്ധപ്പെട്ട രേഖകളും യുവതി ഹാജരാക്കിയിരുന്നു. ബാങ്ക് പാസ്ബുക്കിലും ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്തും ബിനോയിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് പല തവണ പണമയച്ചതായുള്ള തെളിവുകള്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. 50,000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെ പലപ്പോഴായി യുവതിക്ക് കൈമാറിയതായി മുംബൈ പൊലീസ് അറിയിച്ചു. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം കൈമാറിയിട്ടുള്ളത്.

യുവതി 2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ബിനോയിയുടെ പേരുള്ളത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കിയാലെ ഇത്തരത്തില്‍ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കാനാവുകയുള്ളൂ. പൊലീസ് അന്വേഷണത്തില്‍ പാസ്പോര്‍ട്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ കൃത്രിമം ഒന്നും നടന്നിട്ടില്ലെന്ന് തെളിയുകയും ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top