Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ചൈനയോട് പ്രതികരിക്കാന്‍ തയ്യാറെടുക്കുന്ന മൂന്ന് സൈനിക വിഭാഗങ്ങള്‍ ബ്ലൂ പ്രിന്‍റ് പ്രധാനമന്ത്രി മോദിക്ക് കൈമാറി   ****    സിക്കിം അതിര്‍ത്തിയിലെ ലഡാക്കില്‍ 5000ഓളം സൈനികരെ ചൈന വിന്യസിച്ചതോടെ ഇന്ത്യയും പോരിനായി തയ്യാറെടുക്കുന്നു; കാര്‍ഗിലിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കമെന്ന് ഇന്ത്യ   ****    കൊറോണ രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന നിരോധിച്ചു   ****    പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി   ****    എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറിപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കി ഫ്രറ്റേണിറ്റി   ****   

തന്നെ ‘ഒതുക്കാന്‍’ ശ്രമിച്ചതുകൊണ്ടാണ് അവധിയെടുത്തതെന്ന് രാജു നാരായണസ്വാമി

June 24, 2019

image (1)_47കൊച്ചി: സംസ്ഥാന കൃഷി വകുപ്പില്‍ നന്നായി ജോലി ചെയ്തിരുന്ന തന്നെ അവിടെ നിന്ന് ഒഴിവാക്കി, വെറുതെയിരുന്ന് ശമ്പളം വാങ്ങുന്ന തസ്തികയിലേക്ക് മാറ്റിയതുകൊണ്ടാണ് അവധിയെടുത്തതെന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോസ്ഥന്‍ രാജു നാരായണ സ്വാമി. നാല് വര്‍ഷത്തിനിടെ താന്‍ 739 ദിവസം അവധിയെടുത്തെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“കാര്‍ഷികോത്പാദന കമ്മീഷണറായി മികച്ച സേവനം കാഴ്ച വെച്ചതിനാലാണ് എനിക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ നല്ല മാര്‍ക്ക് നല്‍കിയതെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഒരു ഉദ്യോഗസ്ഥന്റെ ഐഎഎസ് വ്യാജമെന്ന് പറഞ്ഞതിന്റെ പേരിലാണ് എന്നെ അവിടെ നിന്ന് മാറ്റിയത്. ആ പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. അത് സംബന്ധിച്ച് കേസ് ഇപ്പോഴും കോടതിയിലുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി തസ്തികയിലുള്ള എന്നെ കൃഷിവകുപ്പില്‍ നിന്നും മാറ്റി വെറും ഭാഷാവകുപ്പ് നല്‍കി. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. അതൊരു താഴ്ത്തലായി തോന്നി. ആ വേദന കാരണമാണ് അവധിയെടുത്ത് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നീട് കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് ശ്രമിച്ചു. അങ്ങിനെയാണ് നാളികേര വികസന കോര്‍പ്പറേഷനില്‍ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്.

എന്നെക്കാള്‍ കൂടുതല്‍ തവണ അവധിയെടുത്ത് മാറി നിന്നവര്‍ക്കെതിരെ ഇവരെന്തുകൊണ്ട് പിരിച്ചുവിടല്‍ ശുപാര്‍ശയെന്ന വാളോങ്ങിയില്ല? മൂന്നാര്‍ ദൗത്യം കഴിഞ്ഞശേഷം എന്നെ ഏറെ ഒതുക്കി. വീണ്ടും ഒതുക്കലിന് തയ്യാറല്ലാത്തതുകൊണ്ടാണ് അവധിയെടുത്തത്.”- രാജു നാരായണസ്വാമി പറഞ്ഞു.

“എന്റെ വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകളിലെ വിലയിരുത്തല്‍ മികച്ചതല്ലെന്നാണ് സമിതി പറയുന്നത്. റിപ്പോര്‍ട്ടുകള്‍ മോശമായിരുന്നെങ്കില്‍ സര്‍ക്കാര്‍ എനിക്ക് സ്ഥാനക്കയറ്റം നല്‍കുമായിരുന്നോ? 2016 ജനുവരി ഒന്നിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. വാര്‍ഷിക രഹസ്യ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ സ്ഥാനക്കയറ്റത്തിനു പ്രൊമോഷന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യില്ലല്ലോ. അതിനുശേഷം വന്നത് ഒരേയൊരു റിപ്പോര്‍ട്ടാണ്. അത് കൃഷിവകുപ്പില്‍ ഇരിക്കുമ്പോള്‍. അതിലാകട്ടെ നൂറില്‍ 91.1 ശതമാനമാണ് മാര്‍ക്ക്. അപ്പോള്‍ എന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മോശമാണെന്നു പറയുന്നതെങ്ങനെ? ഇനി അത് മോശമാണെങ്കില്‍ എന്നെ കേന്ദ്ര നാളികേര വികസന ബോര്‍ഡില്‍ ചെയര്‍മാനായി നിയമിക്കുമോ?”- രാജു നാരായണ സ്വാമി ചോദിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top