Flash News

പി.കെ ശ്യാമളയെ തള്ളിപ്പറയാതെ മുഖ്യമന്ത്രി; സാജന്റെ സംരംഭത്തിന് അനുമതി നല്‍കണമെന്ന് ചെന്നിത്തല

June 24, 2019

pin_47തിരുവനന്തപുരം: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സ്തംഭിച്ച് നിയമസഭ. സാജന്റെ ആത്മഹത്യ ദു:ഖകരമാണെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സാജന്റെ ഭാര്യ പരാതി തരുന്നതിന് മുമ്പ് നടപടി തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആന്തൂര്‍ നഗരസഭ ഭരിക്കുന്നത് സി.പി.ഐ.എം ആണ്. എന്നുവെച്ച് സി.പി.ഐ.എമ്മിനെ വേട്ടയാടാമെന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല. സി.പി.ഐ.എം ആണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി സ്വീകരിക്കും. പി. ജയരാജനെ ബിംബമായി ഉപയോഗിച്ച് സി.പി.ഐ.എമ്മിനെ ആക്രമിക്കേണ്ട. ഇത്തരം പ്രശ്‌നങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ബിംബങ്ങളെ ഉപയോഗിച്ചുള്ള വിമര്‍ശനം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മുഖ്യമന്ത്രി ആന്തൂര്‍ നഗരസഭാ സെക്രട്ടറിയായിരുന്ന പി.കെ ശ്യാമളയെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 24 മണിക്കൂറിനകം സാജന്റെ സംരംഭത്തിന് അനുമതി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പി. ജയരാജനല്ല, പിണറായി വിജയന്‍ തന്നെ ബിംബമായി മാറി. വിഗ്രഹങ്ങള്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. സ്വന്തം മകന്‍ പോലും കോടിയേരി പറഞ്ഞാല്‍ കേള്‍ക്കുന്നില്ല. പിന്നെയാണോ പാര്‍ട്ടിക്കാര്‍ കേള്‍ക്കുന്നത്. കോടിയേരിയുടെ മകനെതിരെ നടപടി സ്വീകരിച്ചിട്ടുമതി സി.പി.ഐ.എം ധാര്‍മികതയെ കുറിച്ച് സംസാരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top