Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കൊറോണ രോഗികളില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന നിരോധിച്ചു   ****    പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ ഒന്നര വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ നിന്ന് പോലീസ് മാറ്റി ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി   ****    എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറിപരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയൊരുക്കി ഫ്രറ്റേണിറ്റി   ****    പരീക്ഷാര്‍ത്ഥികള്‍ക്ക് ഫ്രറ്റേണിറ്റിയുടെ കൈത്താങ്ങ്   ****    എം.എം.തോമസ് (കുഞ്ഞച്ചായന്‍ 98) നിര്യാതനായി   ****   

ഷിക്കാഗോ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 5, 6,7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍

June 25, 2019 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

chicago_1ഷിക്കാഗോ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാര്‍തൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്മരണ പ്രഭാഷണവും ജൂലൈ 5, 6,7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസിന്‍റെ പ്രധാന കാര്‍മ്മികത്വത്തിലും സമീപ ഇടവകകളിലെ വന്ദ്യ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കും. ഇടവകാംഗമായ വന്ദ്യ കുര്യന്‍ തൊട്ടുപുറം കോര്‍ എപ്പിസ്കോപ്പ, ചിക്കാഗോയിലുള്ള സഹോദരീ ഇടവകകളിലെ വൈദികരായ ഫാ. ഡാനിയേല്‍ ജോര്‍ജ്ജ്, ഫാ. രാജു ഡാനിയേല്‍, ഫാ. എബി ചാക്കോ, ഫാ. ജോണ്‍ (റ്റെജി) എബ്രഹാം തുടങ്ങിയവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഹകാര്‍മികത്വം വഹിക്കും. 2019 ലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ജൂണ്‍ മുപ്പതാം തീയതി ഞായറാഴ്ച വി. കുര്‍ബാനക്ക് ശേഷം ഇടവക വികാരി ഫാ. ഹാം ജോസഫ്, ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് കൊടിയേറ്റുന്നതോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

ജൂലൈ 5 വെള്ളിയാഴ്ച 6.30 നു സന്ധ്യാ നമസ്കാരവും അതിനെ തുടര്‍ന്ന് വചന ശുശ്രൂഷയും നടത്തപെടുന്നതാണ്.

ജൂലെ 6 ശനിയാഴ്ച 6.3 0 നു സന്ധ്യാ നമസ്കാരം, പ്രസംഗം, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന എന്നിവ നടക്കും.

ജൂലൈ 7 ഞായറാഴ്ച രാവിലെ 8.30 നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, റാസ, ശ്ലൈകീക വാഴ്‌വ്, നേര്‍ച്ച വിളമ്പ് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

മാര്‍ തോമാശ്ലീഹാ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യമാണ് മലങ്കര സഭാവിശ്വാസികളുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനം. മാത്തോമാശ്ലീഹാ പകര്‍ന്നു തന്ന ക്രിസ്തീയ വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാനും, ആ പരിശുദ്ധ പിതാവിന്‍റെ മധ്യസ്ഥം തേടുവാനും, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളുവാനും ഏവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ഹാം ജോസഫ്, ട്രസ്റ്റി ഗോഡ്‌വിന്‍ സാമുവേല്‍, സെക്രട്ടറി വിപിന്‍ ഈശോ എബ്രഹാം, പെരുന്നാള്‍ കമ്മറ്റിക്കുവേണ്ടി ഡീക്കന്‍ ജോര്‍ജ്ജ് പൂവത്തൂര്‍, ജോര്‍ജ്ജ് റോയി മാത്യു, റ്റിജിന്‍ തോമസ്, ജോര്‍ജ്ജ് യോഹന്നാന്‍, ജോണ്‍ ചെറിയാന്‍ (സന്തോഷ്), ഷാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ.ഹാം ജോസഫ് (വികാരി) 708 856 7490, ഗോഡ്‌വിന്‍ സാമുവേല്‍ (ട്രസ്റ്റീ) 773 552 7340,
വിപിന്‍ ഈശോ എബ്രഹാം (സെക്രട്ടറി) 980 422 2044.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top