Flash News

കാലിഫോര്‍ണിയയിലെ വാഹനാപകടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുള്‍പ്പടെ രണ്ട് മരണം

June 26, 2019 , പി.പി. ചെറിയാന്‍

Aliസാന്‍ഫ്രാന്‍സിസ്‌ക്കൊ: സാന്‍ഫ്രാന്‍സിസ്കൊ ബെയ്‌വ്യൂവില്‍ ജൂണ്‍ 23നുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സയ്യദ് വാസിം അലി (26) ഉള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹൈദ്രാബാദില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥിയായ അലി ഒഴിവുസമയങ്ങളില്‍ ലിഫ്റ്റ് ഡ്രൈവറായി ജോലി ചെയ്തിരുന്നു.

സംഭവ ദിവസം ഒരു യാത്രക്കാരനേയും കയറ്റി അലി ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കൊ തേഡ് സ്ട്രീറ്റ് പോള അവന്യൂവിലെ നാല്‍ക്കവലയിലായിരുന്നു അപകടം. ജംഗ്ഷനിലെ റെഡ് ലൈറ്റ് മറികടന്നാണ് മറ്റേ വാഹനം അലിയുടെ വാഹനത്തില്‍ വന്നിടിച്ചത്.

ഇടിച്ച വാഹനത്തില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റെങ്കിലും, പരിക്കേല്‍ക്കാതിരുന്ന ഡ്രൈവര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

അലി സംഭവസ്ഥലത്തുവെച്ചും, യാത്രക്കാരന്‍ പിന്നീട് ആശുപത്രിയിലും മരിച്ചു. ലിഫ്റ്റ് കമ്പനിയും അലിയുടെ മരണം സ്ഥിരീകരിച്ചു.

ഫ്രിമോണ്ടില്‍ താമസിച്ചിരുന്ന അലി ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ഹൈദ്രാബാദിലുള്ള കുടുംബത്തിന്റെ അത്താണിയായിരുന്ന അലിയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്ക്കരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

അലിയുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ഗോ ഫണ്ടിലൂടെ രണ്ടു ദിവസത്തിനകം 61030 ഡോളര്‍ സംഭാവന ലഭിച്ചു. 60000 ഡോളര്‍ ലക്ഷ്യമിട്ട് ആരംഭിച്ച ധനസമാഹരണം പൂര്‍ത്തിയായതിനാല്‍ തുടര്‍ന്ന് പണം സ്വീകരിക്കുന്നതല്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top