Flash News

പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്ന് യുവതി; ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

June 27, 2019

kodiyari-balakrishnan-son-rape-caseകൊച്ചി: ബിനോയി കോടിയേരിക്കെതിരെയുള്ള പീഡന കേസ് ശക്തമാക്കാന്‍ പുതിയ അഭിഭാഷകനെ നിയോഗിക്കുമെന്ന് പരാതിക്കാരി. പ്രോസിക്യൂട്ടര്‍ക്ക് പുറമെയാണ് പുതിയ അഭിഭാഷകനെ നിയോഗിക്കുന്നത്. ബിനോയിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും യുവതി പ്രതികരിച്ചു.

കേസില്‍  ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് വരാനിക്കെയാണ് യുവതിയുടെ കുടുംബത്തിന്റെ നീക്കം. മുംബൈയിലെ  ദിന്‍ഡോഷി സെഷന്‍സ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക. കഴിഞ്ഞ വെള്ളിയാഴ്ച  ബിനോയിയുടെ അപേക്ഷയില്‍ വാദംകേട്ട  കോടതി വിധിപറയുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്ന സെഷന്‍സ് ജഡ്ജി അവധി ആയതിനാല്‍  ഇന്നത്തേക്ക് വീണ്ടും മാറ്റുകയായിരുന്നു.

അതേസമയം ബിനോയിക്കെതിരെ ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടിലാണ് മുംബൈ പോലീസ്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ തന്നെ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.

ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടാനാണ് പരാതിനല്‍കിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചു.അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി, 2015 ജനുവരി 28 ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്മൂലം രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. ഈ സമയത്ത് ബിനോയ് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറി.

എന്നാല്‍ ബിനോയിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും യുവതിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തുമെന്നും പൊലീസ് വക്താവ് മഞ്ജുനാഥ് സിന്‍ഗെ വ്യക്തമാക്കി. കൂടുതല്‍ തെളിവുകള്‍ യുവതിയുടെ കുടുംബം ഇന്നു കോടതിക്കു കൈമാറുമെന്നും സൂചനയുണ്ട്.

ബിനോയിക്കായി കേരളത്തില്‍ നടത്തിയ തിരച്ചില്‍ വിഫലമായതോടെയാണു തിരച്ചില്‍ നോട്ടിസ് ഇറക്കിയത്. ഡിഎന്‍എ പരിശോധന വേണമെന്ന ആവശ്യത്തില്‍ മുംബൈ പൊലീസ് ഉറച്ചുനില്‍ക്കുകയാണ്. അന്വേഷണവുമായി കേരള പൊലീസ് സഹകരിച്ചെന്നു വക്താവ് അറിയിച്ചു.

അതേസമയം ഒളിവിലുള്ള ബിനോയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ബിനോയ് ഇതിനകം തന്നെ രാജ്യം വിട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top