Flash News
ഡല്‍ഹിയില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണം; ന്യൂയോര്‍ക്ക് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍   ****    കൊറോണ വൈറസ്: ചൈനയില്‍ കുടുങ്ങിയ ഏഴ് രാജ്യങ്ങളിലെ പൗരന്മാരെ ഇന്ത്യയിലെത്തിച്ചു   ****    കൊറോണ വൈറസ്: ഉം‌റ തീര്‍ത്ഥാടനം സൗദി താത്ക്കാലികമായി നിര്‍ത്തി; കരിപ്പൂരില്‍ നിന്ന് തീര്‍ത്ഥാടകരെ തിരിച്ചയച്ചു   ****    സാക്ഷിവിസ്താരത്തിന് മഞ്ജു വാര്യര്‍ കോടതിയില്‍; സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരെയും വിസ്തരിക്കും   ****    ഡല്‍ഹി കലാപം: ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം ശക്തം; ആശങ്കാജനകമെന്ന് കോണ്‍ഗ്രസ്; നാണക്കേടാണ് തോന്നുന്നതെന്ന് പ്രിയങ്കാ ഗാന്ധി   ****   

ഇന്നത്തെ നക്ഷത്ര ഫലം (28 ജൂണ്‍ 2019)

June 28, 2019

राशिफलഅശ്വതി: സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. ജാമ്യം നില്‍ക്കരുത്.

ഭരണി: ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കുറയും. അനാവശ്യമായ തോന്നലുകള്‍ ഉപേക്ഷിക്കണം.

കാര്‍ത്തിക: പുതിയ വിദ്യക്കു തുടക്കം കുറിക്കും. ഹ്രസ്വകാലപാഠ്യപദ്ധതിക്കു ചേരും. വ്യാപാരവ്യവസായ വിതരണമേഖലകള്‍ പുനരാരംഭിക്കും.

രോഹിണി: അസൂയാലുക്കളുടെ ഉപദ്രവത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. തൊഴില്‍മേഖലകളോടുബന്ധപ്പെട്ട് ദൂരയാത്രവേണ്ടിവരും. ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല.

മകയിരം: ക്രയവിക്രയങ്ങളില്‍ സൂക്ഷിക്കണം. അവധിയെടുത്ത് മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. വഞ്ചനയില്‍ അകപ്പെടരുത്.

തിരുവാതിര: വിരോധികള്‍ വര്‍ധിക്കും. യാത്രാക്ലേശത്താല്‍ നിശ്ചിതവ്യവസ്ഥകള്‍ പാലിക്കാന്‍ സാധിക്കുകയില്ല. അപൂര്‍ണമായ പദ്ധതികള്‍ തിരസ്കരിക്കപ്പെടും.

പുണര്‍തം: വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ സഫലമാക്കും. ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും.

പൂയ്യം: ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകും. സ്വയംഭരണാധികാരം ലഭിക്കും. ഊഹകച്ചവടത്തില്‍ ലാഭമുണ്ടാകും. സാമ്പത്തികവരുമാനം വര്‍ധിക്കും.

ആയില്യം: ആരോഗ്യം തൃപ്തികരമായിരിക്കും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മ നിര്‍വൃതിയുണ്ടാകും. സമന്വയസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും.

മകം: പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. ഏറ്റെടുത്ത ദൗത്യം വിജയിപ്പിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.

പൂരം: അബദ്ധധാരണകള്‍ ഉപേക്ഷിക്കണം. സഹപ്രവര്‍ത്തകരുടെ ജോലിചെയ്യേണ്ടതായിവരും. പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

ഉത്രം: പുതിയ പാഠ്യപദ്ധതിയില്‍ ചേരും. കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷമുണ്ടാകും. പുതിയ വാഹനം വാങ്ങാന്‍ തയ്യാറാകും.

അത്തം: കര്‍ത്തവ്യബോധം വര്‍ധിക്കും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും.

ചിത്ര: സന്താനസംരക്ഷണമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാകും.

ചോതി: നീതിന്യായങ്ങള്‍ നടപ്പിലാക്കാന്‍ അത്യന്തം പരിശ്രമിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.

വിശാഖം: പൗത്രന് വിദ്യ അഭ്യസിപ്പിക്കും. മംഗളകര്‍മങ്ങളില്‍ സജീവസാന്നിദ്ധ്യം വേണ്ടിവരും. ആത്മവിശ്വാസം വര്‍ധിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.

അനിഴം: സഹജമായ കഴിവുകള്‍ പ്രകടപ്പിക്കാന്‍ അവസരമുണ്ടാകും. മാര്‍ഗതടസങ്ങള്‍ നീങ്ങും. വ്യവസ്ഥകള്‍ പാലിക്കും.

തൃക്കേട്ട: വിദേശ ഉദ്യോഗം ലഭിക്കും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

മൂലം: സത്യത്തില്‍ നിന്നും വ്യതിചലിക്കരുത്. വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. ഉത്തരവാദിത്ത്വങ്ങള്‍ മറ്റൊരാളെ ഏല്പിക്കരുത്.

പൂരാടം: സ്വത്തു തര്‍ക്കം പരിഹരിക്കാന്‍ സാധിക്കും. പദ്ധതികള്‍ക്ക് അന്തിമരൂപ രേഖ തയ്യാറാകും. സുരക്ഷിതമായ ഇടപാടുകള്‍ക്ക് പണം മുടക്കും.

ഉത്രാടം: പുതിയപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. വ്യവസ്ഥകള്‍ പാലിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.

തിരുവോണം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആത്മവിശ്വാസത്തോടു കൂടി പുതിയ ചുമതലകള്‍ ഏറ്റെടുക്കും. പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും.

അവിട്ടം: പുതിയ ഗൃഹം വാങ്ങാന്‍ അന്വേഷിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. അറിവിനേക്കാള്‍ കൂടുതല്‍ അവതരിപ്പിക്കാന്‍ സാധിക്കും.

ചതയം: പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ബന്ധുസഹായവും ഉണ്ടാകും. ഭൂമിക്രയവിക്രയങ്ങളില്‍ പണം മുടക്കും,

പൂരോരുട്ടാതി: വിദേശത്ത് സ്ഥിരതാമസാനുമതി ലഭിക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും. പാരമ്പര്യപ്രവൃത്തികളില്‍ പരിശീലനം തുടങ്ങും.

ഉത്രട്ടാതി: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പരിഗണിക്കും. ക്ലേശകരമായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും.

രേവതി: ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വിദേശയാത്രക്ക് അനുമതി ലഭിക്കും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് സാന്ത്വനം നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top