Flash News

ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍

June 29, 2019 , പി.പി. ചെറിയാന്‍

jasmine-and-jaida-cambellമോണ്ടക് (ന്യൂയോര്‍ക്ക്): രണ്ട് വയസ്സ് പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ മാതാവ് ടെനിയ കാംമ്പലിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.

ജാസ്മിന്‍, ജെയ്ഡ എന്ന കുട്ടികളെയാണ് മോണ്ടക് പാര്‍ക്കിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവ ദിവസം ടെനിയ അമ്മയെ ഫോണില്‍ വിളിച്ചു ഇനി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞുവെന്ന് മാതാവ് പോലീസിനെ അറിയിച്ചു. കുട്ടികളോടൊപ്പം കാറിലാണ് താന്‍ ഇരിക്കുന്നതെന്നും ടെനിയ പറഞ്ഞതായി അമ്മ പറഞ്ഞു.

അമ്മയാണ് എമര്‍ജന്‍സി നമ്പര്‍ 911-ല്‍ പോലീസിനെ വിളിച്ചത്. പോലീസെത്തി വാഹനം പരിശോധിച്ചപ്പോള്‍ വാഹനത്തില്‍ കുട്ടികള്‍ രണ്ടും നിശ്ചലരായി കിടക്കുന്നതാണ് കണ്ടത്. പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

tenia+campbell+insetവാഹനത്തിന് സമീപമെത്തിയ പോലീസിനോട് കുട്ടികളുടെ അമ്മ തന്നെ വെടി വെക്കുവാന്‍ ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. ഇവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നതെന്ന് പോലീസ് സംശയിക്കുന്നു.

ടെനിയ ദമ്പതികള്‍ക്ക് നാല് വയസ്സുള്ള ഒരു മകന്‍ കൂടി ഉണ്ട്. ഈ കുട്ടിയുടെ ചുമതല പിതാവിനെ ഏല്‍പ്പിച്ചു.

ഹോം ഹെല്‍ത്ത് കെയര്‍ സഹായിയായി ജോലി ചെയ്യുന്ന ടെനിയയെ ബുധനാഴ്ച അവസാനമായി കാണുമ്പോള്‍ ഒരു പ്രത്യേകതയും തോന്നിയിരുന്നില്ലെന്ന് അയല്‍ക്കാരന്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു.

ഇരട്ടക്കൊലപാതക കുറ്റം ചുമത്തി ടെനിയയെ ജയിലിലടച്ചു. കുട്ടികളെ കൊല്ലുന്നതിന് പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് വെളിപ്പെടുത്തി.

kids montauk-mom van-wabc-ml-190628_hpEmbed_16x9_992


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top