Flash News

ദാരിദ്ര്യം (കവിത)

July 1, 2019

daridryam bannerനാലഞ്ചു നാഴിക രാച്ചെന്നു പട്ടിണി-
ക്കോലങ്ങളഞ്ചാറു ചൂഴുമപ്പാഴ്ക്കുടില്‍
പൊട്ട മണ്ണെണ്ണ വിളക്കിന്‍ പ്രഭയൊന്നു
തട്ടവേ മാറുന്ന മറ്റൊരു രംഗമായ്
കത്തിതിളപ്പിതടുപ്പത്ത് അതിന്‍ സ്വനം
കര്‍ണ്ണ പീയൂഷം ശ്രവിക്കവെ കുട്ടികള്‍
ആഹ്ലാദ മത്തരാ”യമ്മേ’ വിളികളാല്‍
ആഹാര ഭാത്രിക്കപേക്ഷയയക്കയായ്
ആളുമടുപ്പിലെത്തീയിനേക്കാള്‍ മനം
കാളും മുഖഭാവമേലും ഗൃഹാധിപന്‍
കോടിയിരിപ്പൂ കുനിഞ്ഞൊരു മൂലയില്‍
താടിക്കു കയ്യുംകൊടുത്ത് നിശബ്ദനായ്
തത്തിത്തിളയ്ക്കുന്നരി വേവുനോക്കിയും
കത്തുന്ന ചൂട്ടിടം കയ്യിനാലുന്തിയും
ചാരം കമിയുന്ന മൂലയില്‍ മണ്‍കലം
ചേരുന്നടുപ്പിനുത്തിരുന്നങ്ങനെ
പ്രരാബ്ധ രക്ഷസ്സു പാരംകുടിക്കയാല്‍
ചോര വറ്റിത്തീര്‍ന്നു ശോഷിച്ച മെയ്യുമായ്
നാരീ സ്വരൂപമൊന്നാപ്പാലക ക്രിയാ-
ഭാരവാഹിത്വം വഹിപ്പൂ സപാടവം
ഒന്നിളക്കും കോരി വേവുനോക്കും
പിന്നെയൊന്നു തീകൂട്ടും തുടരൂമീമട്ടിലായ്
വല്ലപ്രകാരവുമൊട്ടുനേരം കൊണ്ടു
തട്ടി വേവിച്ചെന്ന മട്ടില്‍ ഇറക്കിനാള്‍
കഞ്ഞിക്കു വേണ്ടുന്ന കൂട്ടാന്‍ ഒരു പുളി-
ച്ചമ്മന്തി നിര്‍മ്മിച്ചു തീരുന്നതിനകം
പഞ്ഞപ്പിശാചിന്റെ പല്ലിളി പോലവേ
പിഞ്ഞാണമഞ്ചാറവിടെ നിരക്കയായ്
ഊതിയും മാറ്റിയും സ്വാദേറുമാക്കഞ്ഞി
താതനും മക്കളും കോരിക്കുടിക്കവേ.

(ഏകദേശം 57 വര്‍ഷം മുമ്പ് ഞാന്‍ എന്റെ ഡയറിയില്‍ കുറിച്ചിട്ട ഈ കവിത നൊമ്പരത്തോടുകൂടിയല്ലാതെ വായിക്കുവാന്‍ എനിക്കിന്നും കഴിയാറില്ലെന്നുള്ളതാണ് സത്യം. ഹൃദയസ്പര്‍ശിയായ ഈ കവിത എഴുതിയതാരെന്നു നോട്ടു ചെയ്യുവാന്‍ എനിക്കന്ന് സാധിച്ചില്ല. അറിയാവുന്നവര്‍ അറിയിച്ചാലും – തോമസ് ഫിലിപ്പ് റാന്നി)

THOMAS PHILIP PROFILE PIC reduced


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top