Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്‌ക്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

July 2, 2019 , ജോഷി വള്ളിക്കളം

cmaഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2019-ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളില്‍ നിന്നും വിദ്യാഭ്യാസ പുരസ്‌ക്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ക്ഷണിക്കുന്നത് അസോസിയേഷന്‍ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളില്‍ നിന്നുമാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഏറ്റവും പ്രബലശക്തിയായി മാറിയ രണ്ടാം തലമുറയെ എല്ലാതരത്തിലും മുന്നോട്ടു നയിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലും പ്രോത്സാഹനം നല്‍കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന്റെ ഒന്നാം സമ്മാനമായ ക്യാഷ് അവാര്‍ഡും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാബു നടുവീട്ടിലും രണ്ടാം സമ്മാനവും ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചാക്കോ മറ്റത്തിപ്പറമ്പിലുമാണ്.

വിദ്യാഭ്യാസ പുരസ്‌കാരത്തിനുള്ള അപേക്ഷ ഫോറം

1. Applicant’s name
2. Parents name
3. Applicants address
4. Applicants date of birth.
5. Applicants email
6. Phone number
7. Copy of High School transcript form 9th-12th grade.
8. Copy of GPA, ACT/SAT Scores.
9. Extra Curricular activities.
10. Accomplishments.
11. Community Service.
12. CMA involvemenst & contributions.
13. How has CMA as a social cultural & Organization helped Shape you to be a successful person in Society.

Please Send your Application by mail to the Following Address:
Chacko Mattathilparampil.
9809 N.Lauren Ln., Niles, IL-60714.

വിദ്യാഭ്യാസ കമ്മറ്റി ചെയര്‍മാന്‍ ചാക്കോ മറ്റത്തില്‍ പറമ്പിലാണ്. വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തുന്നത്. സെപ്റ്റംബര്‍ 7ന് നടക്കുന്ന അസോസിയേഷന്റെ ഓണാഘോഷ വേളയില്‍ വച്ചായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ചാക്കോ മറ്റത്തില്‍ പറമ്പില്‍ 847 373 8756, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top