Flash News

ബിനോയി കോടിയേരിക്ക് കര്‍ശന വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം; സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് കോടതി

July 3, 2019

bb_6മുംബൈ: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ഡോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും 25000 രൂപ കെട്ടിവെക്കണമെന്നും ഒരാള്‍ ജാമ്യം നില്‍ക്കണമെന്നും കോടതി ഉത്തരവിട്ടു.

ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ബിനോയ് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎന്‍എ ടെസ്റ്റിനുള്ള രക്ത സാമ്പിളുകള്‍ നല്‍കുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലിചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ്‌വാര പോലീസില്‍ ലൈംഗികപീഡന പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നല്‍കി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.

ബിനോയ്‌ക്കെതിരെ ശക്തമായ തെളിവുകളാണ് മുംബൈ പോലീസിന്റെ കൈയിലുള്ളത്. യുവതിയും ബിനോയിയും ഒന്നിച്ചു താമസിച്ചതിന്റെ രേഖകളും കുട്ടിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരും തെളിവുകളായുണ്ട്. യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയ് കോടിയേരിയെന്നാണ്. ബിനോയ് വിദേശത്തേയ്ക്ക് കടക്കുമെന്ന സാധ്യത കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ നേരത്തെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top