Flash News

ഭാര്യയുള്‍പ്പെടെ നാലുപേരെ കൊലപ്പെടുത്തിയ സിക്ക് വംശജനെ അറസ്റ്റു ചെയ്തു

July 4, 2019 , പി.പി. ചെറിയാന്‍

indianകണക്റ്റിക്കട്ട്: ഇന്ത്യന്‍ വംശജയായ ഷാലിന്റര്‍ കൗര്‍ (39) മാതാപിതാക്കളായ ഹക്കിക്കത്ത് സിംഗ് പരാഗ് (59) പരംജിത് കൗര്‍ (62), ബന്ധു അമര്‍ജിത് കൗര്‍ (58) എന്നിവര്‍ വെടിയേറ്റു കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ഷാലിന്റര്‍ കൗറിന്റെ ഭര്‍ത്താവ്
ഗുര്‍‌പ്രീത് സിംഗിനെ (37) അറസ്റ്റു ചെയ്തു. ജൂലൈ 3 ന് ന്യുഹേവന്‍ സുപ്പീരിയര്‍ കോര്‍ട്ടില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചില്ല.

killerട്രക്ക് ഡ്രൈവറായ പ്രതി സാധാരണ വീട്ടില്‍ വരാറില്ലായിരുന്നു. സംഭവം നടന്ന ഏപ്രില്‍ 28 ന് വീട്ടിലെത്തിയപ്പോള്‍ നാലുപേര്‍ വെടിയേറ്റു നിലത്തു രക്തത്തില്‍ കുളിച്ചു കിടക്കുകയാണെന്നും പൊലീസിനെ വിളിച്ചറിയിച്ചു. എന്താണ് സംഭവിച്ചതെന്നോ, എന്താണ് ചെയ്യേണ്ടതെന്നോ അറിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. അന്വേഷണത്തില്‍ 18 വെടിയുണ്ടകള്‍ മരിച്ചവരുടെ ശരീരത്തില്‍ നിന്നു കണ്ടെത്തി.

സിഖ് സമൂഹത്തെ ആകെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഗുര്‍‌പ്രീത് സിംഗിനെ സംശയിക്കാതിരുന്നതിനാല്‍ എല്ലാ പിന്തുണയും ഇയാള്‍ക്ക് സിഖ് സമൂഹ നിന്നും ലഭിച്ചു. വിശദമായ അന്വേഷണത്തില്‍ കൊലപാതകം നടത്തിയത് ഗുര്‍‌പ്രീത് ആണെന്ന് ബോധ്യപ്പെടുകയും ജൂലൈ രണ്ടിന് ഇയാളെ കണക്റ്റിക്കട്ട് വാള്‍‌മാര്‍ട്ട് പാര്‍ക്കിംഗ് ലോട്ടില്‍ നിന്നു അറസ്റ്റു ചെയ്യുകയും ചെയ്തു. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പ്രതിക്ക് പതിനൊന്നും ഒന്‍പതും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളും അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയും ഉണ്ട്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top