Flash News

അത് വെറുമൊരു പന്തുകളി മാത്രമായിരുന്നില്ല; പശുവിന്റെ ഫുട്‌ബോള്‍ കളിയ്ക്ക് പിന്നിലെ സത്യാവസ്ഥ

July 6, 2019

tmg-article_tallഫുട്‌ബോള്‍ കളിക്കുന്ന ഒരു പശുവിന്റെ വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മറ്റാര്‍ക്കും പന്ത് നല്‍കാതെ കൊണ്ടു നടക്കുന്ന പശുവിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. എന്നാല്‍ ഇപ്പോളിതാ ആ പന്തുകളിയുടെ രഹസ്യം പുറത്തുവന്നിരിക്കുകയാണ്.

വിഡിയോയില്‍ കാണുന്ന പശു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രസവിച്ചത്. എന്നാല്‍ സമീപത്തെ റോഡില്‍ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു പോയി. വടക്കന്‍ ഗോവയിലെ മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഈ അപകടം.

പിന്നീട് എല്ലാ ദിവസവും ഈ അമ്മപ്പശു അപകടം നടന്ന സ്ഥലത്ത് കിടാവിനെ തപ്പി കറങ്ങി നടക്കുക പതിവായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തന്റെ കിടാവ് ആണെന്ന് കരുതിയാണ് പന്തിനെ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തിയതെന്നും അതുകൊണ്ടാണ് പന്തിന്റെ അടുത്തേക്ക് മറ്റുള്ളവര്‍ വരാന്‍ പശു സമ്മതിക്കാതിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

ഗോവന്‍ പത്രമായ ‘ഒ ഹെറാള്‍ഡോ’യാണ് ഈ പന്തുകളിയുടെ സത്യാവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top