Flash News

ആരോഗ്യവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകൾക്ക് നിയന്ത്രണം വരുന്നു

July 6, 2019

download_77 ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണജനകമായ വിവരങ്ങള്‍ നൽകുന്നത്   നിയന്ത്രിക്കുവാനൊരുങ്ങി ഫേസ്ബുക്ക്. ആരോഗ്യപരിപാലനം, പോഷകാഹാരം, ശരീര സൗന്ദര്യം എന്നിവ സംബന്ധിച്ച് തെറ്റായ വാർത്തകളും വീഡിയോകളും ഫേസ്ബുക്കില്‍ സുലഭമായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞതുമായ അവകാശവാദങ്ങള്‍ ഉന്നയിച്ചുള്ള പോസ്റ്റുകളാണ് ഫേസ്ബുക്ക് നിയന്ത്രിക്കാൻ പോകുന്നത്.

രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഫേസ്ബുക്ക് ഇത്തരം പോസ്റ്റുകളെ നിരീക്ഷിക്കുക. ആദ്യത്തേത് തെറ്റിദ്ധാരണ പടര്‍ത്തുന്നതും അതിശയോക്തി കലര്‍ന്നതുമായ പോസ്റ്റുകളാണ്. രണ്ടാമത്തേത് ആരോഗ്യപരമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പോസ്റ്റുകളാണ്. കാന്‍സര്‍ മാറ്റാം, ശരീരഭാരം കുറയ്ക്കാം എന്നെല്ലാം അവകാശപ്പെട്ടുള്ള മരുന്നുകളുടെ പ്രചാരണം ആണ് ഈ വിഭാഗത്തിൽ പെടുന്നത്.

ഇത്തരത്തിലുള്ള ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും വ്യാജ അവകാശവാദങ്ങളും  പരത്തുന്ന ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം അത് ആ പേജിലുള്ള /പേജിൽ നിന്നുള്ള മറ്റ് പോസ്റ്റുകളെ ബാധിക്കുമെന്നും ഫേസ്ബുക്ക് മുന്നറിയിപ്പ് നൽകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top