Flash News

ക്രിക്കറ്റ് വേള്‍ഡ് കപ്പ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയുടെ ഗംഭീര വിജയം

July 6, 2019

rohith-sharma-lokesh-rahul-750x500

ലീഡ്സ്: ശ്രീലങ്കയ്ക്കെതിരെ 7 വിക്കറ്റിന്‍റെ ഗംഭീര വിജയവുമായി ഇന്ത്യ. രോഹിത് ശര്‍മ്മയുടെയും ലോകേഷ് രാഹുലിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 43.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം മറി കടന്നത്. ടോസ് നേടി ബാറ്റിംഗ് തിര?െ?ടുത്ത ശ്രീലങ്ക മുന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്‍റെ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. 113 റണ്‍സെടുത്ത മാത്യൂസിന് പുറമെ 53 റണ്‍സെടുത്ത ലാഹിരു തിരിമാനെയും ശ്രീലങ്കയ്ക്കായി പൊരുതി. മറ്റ് ബാറ്റ്സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 2 മെയ്ഡന്‍ അടക്കം 37 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മാത്യൂസി?േ?തടക്കം 3 വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീ?? ജ്രഡേജ, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ വളരെ അനായാസമായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ലോകേഷ് രാഹുലും സെഞ്ചുറികള്‍ നേടി. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രോഹിത് 94 പന്തില്‍ 103 റണ്‍സും രാഹുല്‍ 111 റണ്‍സും നേടി. രോഹിത് ശര്‍മ്മ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് നേടിയത്. ഇതോടെ ഈ നേട്ടം കെവരിക്കുന്ന ലോക ക്രിക്കറ്റിലെ ആദ്യ താരമായി രോഹിത് മാറി. സെഞ്ചുറി പ്രകടനത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. 9 മത്സരങ്ങളില്‍ നിന്നും 647 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.

ക്യാപ്റ്റന്‍ വിരാട് കോഹ്ലി 34 റണ്‍സുമായും ഹാര്‍ദിക് പാണ്ഡ്യ 7 റണ്‍സുമായും പുറത്താകാതെ നിന്നു. അവസാന മത്സരം ജയിച്ച് ആശ്വാസത്തോടെ മടങ്ങാമെന്ന ശ്രീലങ്കന്‍ മോഹം ഇതോടെ അവസാനിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി ഇസിരു ഉദാന, കസുന്‍ രജിത, ലസിത് മലിംഗ തുടങ്ങിയവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്.

ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ താരമായി രോഹിത് ശര്‍മ്മ

rohith-sharmaരോഹിത് ശര്‍മ്മ ഈ ലോകകപ്പിലെ അഞ്ചാം സെഞ്ചുറി നേടി. ഈ നേട്ടം കെവരിക്കുന്ന ലോക ക്രിക്കറ്റിലെ ആദ്യ താരമാണ് രോഹിത് ശര്‍മ്മ. 93 പന്തിലാണ് രോഹിത് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 14 ഫോറുകളും 2 പടുകൂറ്റന്‍ സിക്സറുകളും അടങ്ങുന്നതാണ് ഹിറ്റ്മാന്‍റെ ചരിത്ര സെഞ്ചുറി. നാല് സെഞ്ച്വറി നേടിയ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മ ഇതോടെ മറികടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2015 ലോകകപ്പിലായിരുന്നു സംഗക്കാരയുടെ റെക്കോര്‍ഡ് പ്രകടനം.

സെഞ്ചുറി പ്രകടനത്തോടെ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയിലും രോഹിത് മുന്നിലെത്തി. 9 മത്സരങ്ങളില്‍ നിന്നും 647 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.

സെഞ്ചുറി നേടി ചരിത്രം കുറിച്ച രോഹിതിന്‍റെ ഇന്നിംഗ്സിന്‍റെ കരുത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍. 32ആമത്തെ ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്. ജയത്തില്‍ നിന്നും കേവലം 63 റണ്‍സിന്‍റെ മാത്രം ദൂരം. 103 റണ്‍സുമായി രോഹിത് മടങ്ങി. 88 റണ്‍സുമായി ലോകേഷ് രാഹുലും 7 റണ്‍സുമായി നായകന്‍ വിരാട് കോഹ്ലിയും ബാറ്റ് ചെയ്യുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top