ലോകശക്തിയെന്ന് വീമ്പിളക്കുന്നതല്ലാതെ അമേരിക്ക ഹോര്‍മുസ് കടലിടുക്ക് കടന്ന് വരാന്‍ ധൈര്യം കാണിക്കുകയില്ലെന്ന് ഇറാന്. ഇറാനെ പ്രകോപിപ്പിക്കുന്നത് സര്‍വ്വ നാശത്തിനാണെന്നും ഇറാന് സൈനിക മേധാവി. ഇനി ഒരു പിഴവ് വരുത്തിയാൽ അതിന്റെ പ്രത്യാഘാതം അതീവ ഗൗരവമുള്ളതായിരിക്കുമെന്നും, സൈനിക കമ്മാൻഡർ അലിറിസ സബാഹി ഫർദ്ദ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തങ്ങളുടെ കൈവശം രഹസ്യ ആയുധം ഉണ്ട്. പ്രകോപിപ്പിച്ചാൽ അമേരിക്ക ദു:ഖിക്കേണ്ടി വരുമെന്നും ഫർദ്ദ് വ്യക്തമക്കി.
അമേരിക്കക്ക് ഇറാന്റെ ശക്തി നന്നായി അറിയാവുന്നത് കൊണ്ടാണ് ഹോർമുസ് കടലിടുക്ക് കടന്ന് വരാത്തത്. 200 മൈൽ അകലെ ഹോർമുസ് കടലിടുക്ക് കടന്ന് വരാൻ അവർ ശ്രമിക്കാത്തത് ഇറാന്റെ ശക്തിയെ കുറിച്ചുള്ള ബോധ്യമുള്ളത് കൊണ്ടാണെന്നും ഫർദ് വ്യക്തമാക്കി. അമേരിക്ക ഒരു പിഴവ് വരുത്തിയാൽ അത് അവസാനത്തേതാവും എന്നും ഫർദ് താക്കീത് നൽകി.
ടെഹ്റാനിൽ ഒരു ഔദ്യോഗിക പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അൽ അൻബിയ എയർ ഡിഫൻസ് ബേസിലെ കമാൻഡറായ സബാഹി ഫർദ് ഭീഷണി സ്വരത്തിൽ സംസാരിച്ചത്. തങ്ങളുടെ പ്രതിരോധശക്തിയെ കുറിച്ച് ശത്രുക്കൾക്ക് നന്നായി അറിയാം.
ആണവകരാർ പ്രകാരമുള്ള യുറേനിയം സംമ്പുഷ്ഠീകരണ പരിധി ഇറാൻ ലംഘിച്ചതിന് പിന്നാലൊയണ് അമേരിക്കക്ക് ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ സബാഹി ഫർദ് രംഗത്തെത്തിയത്. ഹോർമുസ് കടലിടുക്കിൽ ഇന്ധന കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply