Flash News

ഡ്രൈവര്‍ ഉറങ്ങി: യമുന എക്സ്പ്രസ് വേയിലുണ്ടായ ബസ്സപകടത്തില്‍ 29 പേര്‍ മരിച്ചു; 20 പേരെ രക്ഷപ്പെടുത്തി

July 7, 2019

agraaccident-1000_6ലഖ്നൗ – ഡല്‍ഹി യമുന എക്സ്പ്രസ് വേയിലുണ്ടായ ബസ്സപകടത്തില്‍ 29 പേര്‍ മരിച്ചു. ആറ് ലൈനുകളുള്ള ഹൈവേയില്‍ സഞ്ചരിച്ചിരുന്ന ഡബിള്‍ ഡക്കര്‍ ബസ് 50 അടി താഴ്ചയിലെ അഴുക്കു ചാലിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 165 കിലോമീറ്റർ നീളമുളള എക്‌സ്പ്രസ് ഹൈവേ നോയിഡയെ ഉത്തർപ്രദേശിലെ ആഗ്രയുമായി ബന്ധിപ്പിക്കുന്നു.

ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ കോച്ച് പാസഞ്ചർ ബസാണ് അപകടത്തിൽ പെട്ടതെന്ന് പൊലീസ് പറഞ്ഞു. 50 അടി താഴ്ചയിലേക്കാണ് ബസ് വീണിരിക്കുന്നത്. 20 ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. ബാക്കിയുളളവർക്കായി രക്ഷാപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് പോലീസ് ട്വീറ്ററിലൂടെ അറിയിച്ചു.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് തൊട്ടു മുൻപ് ഡ്രൈവർ ഉറങ്ങുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വളച്ചൊടിഞ്ഞ ബസിന്റെ ലോഹ കക്ഷണങ്ങൾക്കിടയിലൂടെ ആണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അഴുക്കുചാലിലെ ചെളി നിറഞ്ഞ വെളളവും രക്ഷാപ്രവർത്തങ്ങൾക്ക് തടസ്സമാകുന്നുണ്ട്.

പരിക്കേറ്റവരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർക്കും കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധികൃതരോട് നിർദ്ദേശിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top