Flash News

മുഖ്യമന്ത്രി ഒഴികെ എല്ലാ മന്ത്രിമാരും രാജിവെച്ചു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

July 8, 2019

jdsബംഗളൂരു: രാജി വെച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രി പദവി നല്‍കാന്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജിവെച്ചു. സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി.

21 കോണ്‍ഗ്രസ് മന്ത്രിമാരാണ് ആദ്യം രാജിവെച്ചത്. പിന്നാലെ ജെഡിഎസ് മന്ത്രിമാരും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു.

ഉപാധികളൊന്നും മുന്നോട്ടുവെക്കാതെയാണ് മന്ത്രിമാരെല്ലാം രാജിവച്ചതെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. രാജിവച്ച എംഎല്‍എമാരെ മന്ത്രിമാരാക്കി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അവസാന നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

വിമതരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈക്കമാന്‍ഡ് ഇടപെട്ട് കോണ്‍ഗ്രസ് മന്ത്രിമാരെ രാജിവെപ്പിച്ചത്. പാര്‍ട്ടിയുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ഇന്നു രാവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ എല്ലാവരും രാജി വയ്ക്കാന്‍ തീരുമാനമായത്. മന്ത്രിമാര്‍ സ്വമേധയാ രാജി കൈമാറുകയായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.

പുനസംഘടനയ്ക്ക് പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണ സ്വാതന്ത്ര്യം കിട്ടാനാണ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്നു പത്തും ജെഡിഎസില്‍നിന്നു മൂന്നും എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്. സ്വതന്ത്ര അംഗവും മന്ത്രിയുമായ എച്ച് നാഗേഷ് ഇന്നു രാവിലെ മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി. തുടര്‍ന്നു ഗവര്‍ണറെ കണ്ട നാഗേഷ് സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുകയാണെന്നു വ്യക്തമാക്കി.

പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. വൈകിട്ട് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേരുന്ന ബിജെപി നേതൃയോഗം ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചേക്കും. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടാനുമാണ് ബിജെപി ഒരുങ്ങുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top