Flash News

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: സ്ത്രീകള്‍ ആവശ്യം ഉന്നയിക്കട്ടേയെന്ന് സുപ്രീംകോടതി

July 8, 2019

supreme-court-2ന്യൂഡല്‍ഹി: മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരള ഘടകം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. മുസ്‌ലീം സ്ത്രീകള്‍ ഈ ആവശ്യം ഉന്നയിക്കട്ടെ എന്നാണ് ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്.

പര്‍ദ്ദ നിരോധിക്കണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇതും കോടതി തള്ളി. സമൂഹ വിരുദ്ധര്‍ പര്‍ദ്ദ ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധ കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. സാമൂഹിക സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

അഖില ഭാരത ഹിന്ദുമഹാസഭ കേരള ഘടകത്തിന്റെ പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹരജി നല്‍കിയത്. ശബരിമലിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഹിന്ദു മഹാസഭ കോടതിയെ സമീപിച്ചത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ഇത് ബന്ധപ്പെടുത്താനാവില്ലെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയാതെ പോയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കേരള ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചത്. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനും പ്രശസ്തിക്കും വേണ്ടിയാണ് ഹരജിക്കാരന്‍ ശ്രമിച്ചതെന്നും നേരത്തെ കോടതി വിമര്‍ശിച്ചിരുന്നു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്‌ലിം ദമ്പതികളാണ് ആരാധനാ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top