ടാമ്പ (ഫ്ളോറിഡ): ജൂലൈ 3 ബുധനാഴ്ച ടാമ്പയില്‍ നിര്യാതനായ ഫിലിപ്പ് അബ്രഹാമിന്റെ (റോയി) പൊതുദര്‍ശനവും ഫ്യൂണറല്‍ സര്‍വീസും ജൂലൈ 12 വെള്ളിയാഴ്ച ട്രിനിറ്റി മെമ്മോറിയല്‍ ഗാര്‍ഡനില്‍ വെച്ച് നടത്തും. 1963 ല്‍ വിദ്യാര്‍ത്ഥിയായി അമേരിക്കയിലെത്തി നാലു ദശാബ്ദത്തിലധികം സോഷ്യല്‍ വര്‍ക്കറായി ജോലി ചെയ്ത് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തൃശൂര്‍ പരേതനായ പാസ്റ്റര്‍ വി.കെ. അബ്രഹാമിന്റേയും അന്നമ്മ എബ്രഹാമിന്റെയും മകനാണ്.
മക്കള്‍: ഡോ. ജിമ്മി എബ്രഹാം (ചിക്കാഗോ), റിക്കി എബ്രഹാം (ചിക്കാഗോ), ഡാനി എബ്രഹാം (ഫ്ളോറിഡ),
ജെയ്സണ്‍ എബ്രഹാം (ഫ്ളോറിഡ).
സഹോദരങ്ങള്‍: തങ്കമ്മ തോമസ് (ഓക്ലഹോമ), മേഴ്സി മാത്യു (ഓക്ലഹോമ), മാത്യൂസ് എബ്രഹാം (ചിക്കാഗോ) ജേക്കബ് എബ്രഹാം (ചിക്കാഗോ), എത്സി കുരുവിള (ഓക്ലഹോമ).
ജൂലൈ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 മുതല്‍ 2:00 വരെ പൊതു ദര്‍ശനവും 2:00 മുതല്‍ 3:00 വരെ ഫ്യൂണറല്‍ സര്‍വീസും, തുടര്‍ന്ന് ട്രിനിറ്റി മെമ്മോറിയല്‍ ഗാര്‍ഡനില്‍ (Trintiy Memorial Garden, 12609 Memorial Dr., New Port Richey, Fl 34655) സംസ്കാരവും നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് 630 205 9830.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply