Flash News

ക്ലാസുകളിലെ ഘടനാ മാറ്റത്തിന് ഹൈക്കോടതിയുടെ അംഗീകാരം; ഒന്നുമുതല്‍ അഞ്ച് വരെ എല്‍പി

July 10, 2019

school_13കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ മാറ്റം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി. ഇതനുസരിച്ച് എല്‍പി, യുപി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

എല്‍പി സ്‌കൂളുകളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളും യുപി സ്‌കൂളുകളില്‍ ആറ് മുതല്‍ എട്ട് വരെ ക്ലാസ്സുകളും ഉള്‍പ്പെടുത്തും. ഇതോടെ പ്രാഥമിക വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരും. മാനേജ്‌മെന്റ് പ്രതിനിധികള്‍ അടക്കം നാല്‍പ്പതോളം പേര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍  2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹര്‍ജികളാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top