Flash News

ഇന്നത്തെ നക്ഷത്ര ഫലം (10 ജൂലൈ 2019)

July 10, 2019

images (1)അശ്വതി: സഹോദരസഹായഗുണമുണ്ടാകും. അസുഖങ്ങള്‍ക്ക് ചികിത്സ തുടങ്ങും. യാത്രാക്ലേശം വര്‍ധിക്കും. അഹംഭാവം ഉപേക്ഷിക്കണം.

ഭരണി: സത്യസന്ധമായ പ്രവര്‍ത്തനങ്ങളാല്‍ ആത്മനിര്‍വൃതിയുണ്ടാകും. ആത്മവിശ്വാസവും കാര്യനിര്‍വഹണശക്തിയും വര്‍ധിക്കും. മനസമാധാനമുണ്ടാകും.

കാര്‍ത്തിക: പ്രവര്‍ത്തനക്ഷമത വര്‍ധിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. വരവ് വര്‍ധിക്കും.

രോഹിണി: അസ്ഥിരമനസാല്‍ അസ്വാസ്ഥ്യമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെടും.

മകയിരം: ഭരണസംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കാൻ അഹോരാത്രം പ്രവര്‍ത്തിക്കും. പൂര്‍വികസ്വത്ത് ലഭിക്കും. ബന്ധുഗൃഹത്തിലേക്ക് വിരുന്നുപോകും.

തിരുവാതിര: തൊഴില്‍ മേഖലകളില്‍ അനുകൂലസാഹചര്യങ്ങള്‍ അനുഭവപ്പെടും. ബന്ധു സഹായമുണ്ടാകും. വാഹനം മാറ്റി വാങ്ങും. വസ്തുതര്‍ക്കം പരിഹരിക്കും.

പുണര്‍തം: പ്രവര്‍ത്തനരംഗം മെച്ചപ്പെടും. സന്ധിസംഭാഷണം വിജയിക്കും. അവ്യക്തമായ പണമിടപാടില്‍ നിന്നും പിന്മാറും. അശ്രാന്തപരിശ്രമത്താല്‍ ആഗ്രഹസാഫല്യമുണ്ടാകും.

പൂയ്യം: മനോവിഷമം വര്‍ധിക്കും. ആത്മവിശ്വാസം കുറയും. ആരോഗ്യം തൃപ്തികരമായിരിക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

ആയില്യം: ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാൻ സന്നദ്ധനാകും. പുതിയ സംരംഭം തുടങ്ങും. സുരക്ഷിതമായ മേഖലകളില്‍ പണം മുടക്കും.

മകം: സ്വയംഭരണാധികാരം ലഭിക്കും. സേവനസാമര്‍ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. സ്വസ്ഥതയും സമാധാനവും സല്‍കീര്‍ത്തിയും ഉണ്ടാകും.

പൂരം: ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും സഹകരിക്കും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാൻ ദൂരദേശയാത്രപുറപ്പെടും.

ഉത്രം: വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. ആത്മവിശ്വാസം കുറയും. ഔദ്യോഗികമായി മാനസിക സമ്മര്‍ദം വര്‍ധിക്കും.

അത്തം: ചര്‍ച്ചകള്‍ക്ക് പൂര്‍ണതയുണ്ടാവുകയില്ല. ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറരുത്. ദുസൂചനകള്‍ ലഭിച്ചതിനാല്‍ പണമിടപാടില്‍ നിന്നും പിന്മാറും.

ചിത്ര: ആഗ്രഹങ്ങള്‍ സഫലമാകും. ഗൃഹനിര്‍മാണത്തിനുള്ള ഭൂമിവാങ്ങാന്‍ തയ്യാറാകും. പുതിയ കരാറുജോലിയില്‍ ഒപ്പുവെക്കും.

ചോതി: ആത്മവിശ്വാസം വര്‍ധിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. വിവര സാങ്കേതിക വിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് സാക്ഷിയാകും.

വിശാഖം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. പദ്ധതികള്‍ വിജയിക്കും. പുതിയ വ്യാപാര വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കും.

അനിഴം: ക്ലേശകരമായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ചര്‍ച്ചകള്‍ വിജയിക്കും. പാഠ്യപദ്ധതിക്ക് ചേരും. സൗമ്യസമീപനത്താല്‍ സര്‍വകാര്യവിജയമുണ്ടാകും.

തൃക്കേട്ട: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. നഷ്ടക്കച്ചവടത്തില്‍ നിന്നും യുക്തിപൂര്‍വം പിന്മാറും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും.

മൂലം: പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാകും. നഷ്ടപ്പെട്ട അവസരങ്ങള്‍ തിരികെ വന്നുചേരും. മനസമാധാനവും സ്വസ്ഥതയും കുടുംബത്തില്‍ ഐക്യതയും ഉണ്ടാകും.

പൂരാടം: അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹങ്ങളും അഭിലാഷങ്ങളും സാധിക്കും. വ്യാപാരവ്യവസായപ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാകും.

ഉത്രാടം: യാത്രാക്ലേശത്താല്‍ ഉദ്യോഗത്തിന് വൈകിയെത്തും. ഉത്തരവാദിത്ത്വങ്ങള്‍ മറ്റൊരാളെ ഏല്പിക്കരുത്. സഹപ്രവര്‍ത്തകരുടെ ജോലി കൂടി ചെയ്തുതീര്‍ക്കേണ്ടതായിവരും.

തിരുവോണം: വ്യവസ്ഥകള്‍ പാലിക്കും. സേവനസാമര്‍ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. അദ്ധ്വാനത്തിന് ഫലമുണ്ടാകും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും

അവിട്ടം: കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സല്‍കര്‍മങ്ങള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും നേതൃത്വം നല്‍കും. കൃതാര്‍ഥത പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.

ചതയം: ആഗ്രഹങ്ങള്‍ സഫലമാകും. അശ്രാന്തപരിശ്രമത്താല്‍ കാര്യവിജയമുണ്ടാകും. പണം കടം കൊടുക്കരുത്.

പൂരോരുട്ടാതി: പ്രതികൂലസാഹചര്യങ്ങള്‍ തരണം ചെയ്യും. ആഭരണം വാങ്ങും. വിദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും. പ്രവര്‍ത്തനവൈകല്യം പരിഹരിക്കും.

ഉത്രട്ടാതി: അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. സന്താനങ്ങളോടൊപ്പം താമസിക്കാൻ അന്യദേശ വിദേശയാത്രപുറപ്പെടും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യ പ്രാപ്തിനേടും.

രേവതി: പുത്രപൗത്രാദിസംരക്ഷണമുണ്ടാകും. കാര്യനിര്‍വഹണശക്തിയും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും. ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top