Flash News

കാലിക്കറ്റ് സര്‍വകലാശാല വിഭജിച്ച് പുതിയ സര്‍വകലാശാല രൂപീകരിക്കണം : ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

July 11, 2019 , ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

IMG_20190711_202548

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണം.

കൊണ്ടോട്ടി: സംസ്ഥാനത്തെ ഉന്നത വിദ്യാദ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും , ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സര്‍വകലാശാല വികസിപ്പിച്ച് പുതിയ സര്‍വകലാശാലകള്‍ രൂപീകരിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം അഭിപ്രായപ്പെട്ടു. വിവേചനങ്ങളോട് വിയോജിക്കുക , വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ജി.സി സര്‍വകലാശാകള്‍ക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ നാലിരട്ടിയിലധികമാണ് കാലികറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം. കേരളത്തിന്‍ മൂന്നിലൊന്ന് ഭൂപ്രദേശമടങ്ങിയതാണ് കാലിക്കറ്റിന്‍റെ അധികാര പരിധി. ഇത് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയില്‍ സേവനവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കണം.

20190711202009_8D2A6683.JPGനാകിന്‍റെ എ പ്ലസ് ഗ്രേഡില്ലാത്തതിനാല്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ ഒരു സര്‍വകലാശാലക്കും വിദുര വിദ്യാഭ്യാസ വിഭാഗം നടത്താനാവില്ല. സര്‍വകലാശാലകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിച്ച് പ്രശ്നം പരിഹരിക്കുന്നതിന് പകരം ഓപ്പണ്‍ സര്‍വകലാശാല രൂപീകരിച്ച് കുറുക്കുവഴിയില്‍ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും ഉപരിപഠനത്തിന് അവസരം നിഷേധിക്കുന്ന നീതി നിഷേധത്തിനെതിരെ വിദ്യാര്‍ഥി സമരം ശക്തമാക്കും. പ്രൈവറ്റ് വിദ്യാര്‍ഥികളോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.വി സഫീര്‍ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കല്‍, കെ.എസ് നിസാര്‍, നഈം ഗഫൂര്‍, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് നാസര്‍ കീഴുപറമ്പ്, എഫ്‌ഐടിയു ജില്ലാ പ്രസിഡന്‍റ് ആരിഫ് ചുണ്ടയില്‍, ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് ബഷീര്‍ തൃപ്പനച്ചി സ്വാഗതവും മണ്ഡലം കണ്‍വീനര്‍ ഷിബാസ് പുളിക്കല്‍ നന്ദിയും പറഞ്ഞു.

ഫ്രറ്റേണിറ്റി കലാസംഘം അവതരിപ്പിക്കുന്ന ‘മഷി പുരളാത്ത കടലാസുകള്‍’ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാല്‍ വിവേചനത്തിന് വിധേയമാവുന്ന വിഭാഗങ്ങളുടെ പ്രശ്നങ്ങളും, കാമ്പസ് ജന്മിത്വങ്ങളും നാടകത്തില്‍ ചര്‍ച്ചയായി.

ഫ്രറ്റേണിറ്റി സഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനങ്ങള്‍

മലപ്പുറം : ‘വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക’ മുദ്രാവാക്യമുയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥ ജില്ലയിലെ മൂന്നാം ദിവസത്തെ പര്യടനങ്ങള്‍ തിരൂര്‍ ടി.എം.ജി, മലയാളം യൂനിവേഴ്സിറ്റി, താനൂര്‍, സക്കരിയ, ഷഹീദ് ഫെസല്‍ എന്നിവരുടെ വീട് സന്ദര്‍ശനം, പി.എസ്.എം.ഒ കോളേജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കൊണ്ടോട്ടി ടൗണില്‍ സമാപിച്ചു.

ജൂലൈ 12 ന് ഗവ: കോളേജ് മലപ്പുറം, എന്‍.എസ്.എസ് മഞ്ചേരി, സുല്ലമുസ്സലാം, എം.ഇ.എസ് മമ്പാട്, നിലമ്പൂര്‍ ടൗണ്‍, അപ്പന്‍കാവ് കോളനി സന്ദര്‍ശനം എന്നിവക്ക് ശേഷം വണ്ടൂര്‍ ടൗണിലെ റാലിക്കും പൊതുസമ്മേളനത്തോടെയും ജില്ലയിലെ പര്യടനങ്ങള്‍ക്ക് സമാപനം കുറിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top