Flash News

ഓഗസ്റ്റ് ആദ്യവാരത്തോടെ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

July 11, 2019

rrr_6തിരുവനന്തപുരം: ഓഗസ്റ്റ് ആദ്യവാരത്തോടെ കാലവര്‍ഷം ശക്തമാകുമെന്ന് കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രം. എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് ഇതുവരെ മഴ കുറയാന്‍ കാരണം. ഓഗസ്റ്റ് മാസത്തോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

കാറ്റിന്റെ ദിശയും വേഗവും അനുകൂലമല്ലാത്ത സാഹചര്യം വന്നതുകൊണ്ടാണ് ഇതുവരെ മഴ കുറഞ്ഞത്. സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം. അടുത്ത മാസം ആദ്യത്തോടെ എല്‍നിനോയുടെ സ്വാധീനം കുറയും.  കാലവര്‍ഷക്കാലത്ത് 96 ശതമാനത്തോളം മഴ കിട്ടുമെന്ന് തന്നെയാണ്  കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ  വിലയിരുത്തല്‍.

കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 43 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 56 ശതമാനം. വയനാട്ടിലും പത്തനംതിട്ടയിലും പകുതിയില്‍ താഴെ മാത്രമാണ് മഴ കിട്ടിയത്.  തിരുവനന്തപുരത്ത് 23 ശതമാനമാണ് മഴ ലഭിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top