Flash News

നക്ഷത്ര ഫലം (12 ജൂലൈ 2019)

July 11, 2019

kk_1516702828അശ്വതി : സല്‍കർമങ്ങള്‍ക്ക് പണം ചെലവാക്കും. സ്വപ്നസാക്ഷാത്കാരത്താല്‍ ആ ത്മനിര്‍വൃതിയുണ്ടാകും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും.

ഭരണി : ആരോഗ്യം കുറയും. മേലധികാരിയുടെ ജോലികൂടി ചെയ്തുതീര്‍ക്കേണ്ടതായി വരും. സമൂഹത്തില്‍ ഉന്നതരെ പരിചയപ്പെടും. പ്രവര്‍ത്തനരംഗം മെച്ചപ്പെടും.

കാര്‍ത്തിക : സംസർഗഗുണത്താല്‍ സദ്ചിന്തകള്‍ വർധിക്കും. മനസിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സ്വപ്നസാക്ഷാല്‍ക്കാരമുണ്ടാകും.

രോഹിണി : കീഴ്ജീവനക്കാരുടെ ജോലികൂടി ചെയ്തുതീര്‍ക്കും. യാത്രാക്ലേശത്താല്‍ ദേ ഹക്ഷീണമനുഭവപ്പെടും. പാര്‍ശ്വഫലങ്ങളുളള ഔഷധങ്ങള്‍ ഉപേക്ഷിക്കും.

മകയിരം : വസ്തുവിൽപ്പനയ്ക്ക് ധാരണയാകും.പദ്ധതിക്ക് രൂപകൽപ്പന തയാറാകും. വ്യവസ്ഥകള്‍ പാലിക്കും. സാമ്പത്തികവരുമാനം വർധിക്കും.

തിരുവാതിര : ദേഹക്ഷീണം വർധിക്കും. ഉറക്കക്കുറവ് അനുഭവപ്പെടും. അനാഥര്‍ക്ക് വസ്ത്രദാനത്തിനു സാധ്യതയുണ്ട്. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം.

പുണര്‍തം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പണം കടം കൊടുക്കരുത്. നിസ്സാരകാര്യങ്ങള്‍ക്കുപോലും തടസമനുഭവപ്പെടും.

പൂയം : പുത്രപൗത്രാദികളോടൊപ്പം ആഹ്ലാദങ്ങള്‍ പങ്കിടും. മംഗളകർമങ്ങള്‍ക്ക് നേ തൃത്വം നല്‍കും.വസ്ത്രാഭരണങ്ങള്‍ ദാനം നല്‍കും. പിതൃസ്വത്ത് നിലനിര്‍ത്തുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്യും.

ആയില്യം : മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ബന്ധുക്കള്‍ വിരുന്നുവ രും. വസ്ത്രാഭരണങ്ങള്‍ വാങ്ങും. വ്യവസ്ഥകള്‍ പാലിക്കും.

മകം : പുതിയ വ്യാപാരം തുടങ്ങുവാന്‍ തീരുമാനിക്കും. മംഗളകർമങ്ങളില്‍ പങ്കെടു ക്കും. ആരാധനാലയദര്‍ശനം നടത്തും. പ്രായോഗികവശം ചിന്തിച്ചു പ്രവര്‍ത്തിക്കും.

പൂരം : ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും. ഗൌരവമുളള വിഷയങ്ങള്‍ ലാഘവത്തോ ടുകൂടി കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഉത്രം : പുതിയ തൊഴിലിന് ആശയമുദിക്കും. ആത്മവിശ്വാസം വർധിക്കും. ഉത്തര വാദിത്ത്വം വർധിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ തരണം ചെയ്യും.

അത്തം : കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ഏറ്റെടുത്ത ദൌത്യം വി ജയിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.

ചിത്ര : ആരോഗ്യം തൃപ്തികരമായിരിക്കും. മംഗളകർമങ്ങളില്‍ പങ്കെടുക്കും. യാത്രാ ക്ലേശം വർധിക്കും. വസ്ത്രദാനത്താല്‍ മനസ്സമാധാനമുണ്ടാകും.വിശിഷ്ടവ്യക്തികളെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

ചോതി : സുരക്ഷിത പദ്ധതികള്‍ക്ക് പണം മുടക്കും.മംഗളകർമങ്ങളില്‍ പങ്കെടുക്കും. കുടുംബസംരക്ഷണചുമതല ഏറ്റെടുക്കും. കാര്യതടസങ്ങള്‍ നീങ്ങും.

വിശാഖം : ആഗ്രഹിച്ച ഭൂമിവിൽപ്പന സാധിക്കും.യാത്രാക്ലേശം വർധിക്കും. വാഹന ഉപയോഗം ഉപേക്ഷിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയംപര്യാപ്തത ആർജി യ്ക്കും.

അനിഴം : സുഹൃത്തിന്‍റെ ഗൃഹത്തിലേയ്ക്ക് വിരുന്നുപോകും. യാത്രാക്ലേശത്താല്‍ അ സ്വാസ്ഥ്യമനുഭവപ്പെടും. നിർണായക തീരുമാനങ്ങള്‍ക്ക് സുഹൃത്സഹായം തേടും.

തൃക്കേട്ട : വാക്കുകളും പ്രവൃത്തികളും ഫലപ്രദമായിത്തീരും. പുതിയ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. മംഗളകർമങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മൂലം : ജോലികൂടുതലുളളതിനാല്‍ വളരെ വൈകി മാത്രമെ ഗൃഹത്തിലെത്തിച്ചേരൂ. സ ന്ധിവേദന വർധിക്കും. അനാവശ്യമായ ആധി ഉപേക്ഷിക്കണം.

പൂരാടം : സ്ഥാപിത വ്യക്തിതാത്പര്യങ്ങള്‍ സമന്വയിപ്പിച്ചു പ്രവര്‍ത്തിക്കും. വസ്ത്രാ ഭരണങ്ങള്‍ ദാനമായി നല്‍കും. മംഗളർമങ്ങളില്‍ പങ്കെടുക്കും.

ഉത്രാടം : ദുർമാർഗപ്രവണതയില്‍ നിന്നും ഒഴിഞ്ഞുമാറും. ജാമ്യം നില്‍ക്കുവാനുളള സാഹചര്യത്തില്‍ നിന്നും പിന്മാറും. അവധിയാണെങ്കിലും തൊഴില്‍ ചെയ്യേണ്ടതായി വരും.

തിരുവോണം : ബന്ധുവിന് സാമ്പത്തികസഹായം ചെയ്യും. ഉത്സവലഹരിയില്‍ ആഹ്ലാദ മുണ്ടാകും. സുഖഭക്ഷണവും സുഖസുഷുപ്തിയും അനുഭവപ്പെടും.

അവിട്ടം : കുടുംബമേളയില്‍ പങ്കെടുക്കും. അമിതവേഗം ഉപേക്ഷിക്കണം. അതിഥി സല്‍ക്കാരത്തില്‍ ആത്മസംതൃപ്തിതോന്നും.

ചതയം : ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സഫലമാകും. ആരോഗ്യം തൃപ്തികരമായിരി യ്ക്കും.സുഖഭക്ഷണവും സുഖസുഷുപ്തിയും ഉണ്ടാകും.

പൂരോരുട്ടാതി : തൃപ്തിയുളള വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആത്മവിശ്വാ സം വർധിക്കും. അനുബന്ധവ്യാപാരം തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിക്കും.

ഉത്രട്ടാതി : കഴിവുകള്‍ പരമാവധി പ്രകടിപ്പിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടും. ഉത്സാഹവും ഉന്മേഷവും വർധിക്കും.

രേവതി : പുതിയ വ്യാപാരവ്യവസായങ്ങള്‍ തുടങ്ങും. കുടുംബസംഗമത്തില്‍ ആശ്വാസം തോന്നും. മംഗളകർമങ്ങളില്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top