Flash News

ആകാംക്ഷ അത്യുച്ചിയില്‍; ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി

July 14, 2019

chandrayaan-2-launch-preparations_de7ae6b4-a4da-11e9-88eb-6879d27b9db7ബെംഗളൂരു: രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. പതിനഞ്ചാം തിയതി പുലര്‍ച്ചെ 2.51ന് ചന്ദ്രയാന്‍-2 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്ട് ഡൗണാണ് ഞായറാഴ്ച രാവിലെ 6.51ന് ആരംഭിച്ചത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് എന്ന റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ചന്ദ്രനെ വലംവെയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോവര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം.

ചന്ദ്രയാന്‍ ഒന്നില്‍ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു. എന്നാല്‍ രണ്ടാം ദൗത്യത്തില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതില്‍ ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നതാണ് ഏറ്റവും ശ്രമകരം. പാരച്യൂട്ട് സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല. അതിനാല്‍ എതിര്‍ദിശയില്‍ എന്‍ജിന്‍പ്രവര്‍ത്തിപ്പിച്ചാകും വേഗം നിയന്ത്രിക്കുക. മുമ്പ് അമേരിക്കയും റഷ്യയും ചൈനയുമാണ് ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തിയിരിക്കുന്നത്.

വിക്ഷേപണം കഴിഞ്ഞ് 15 മിനിറ്റിനുള്ളില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. തുടര്‍ന്ന് ദിവസങ്ങള്‍ നീളുന്ന പ്രക്രിയയിലൂടെ ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തിയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുക. 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രയാന്‍-2, ചന്ദ്രനിലെത്തുക.

chandrayaan2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top