Flash News

മസാല ഓം‌ലറ്റ് (അടുക്കള)

July 14, 2019

masala-omelette

ആവശ്യമുള്ള സാധനങ്ങള്‍:

• മുട്ട – 4
• സവാള ഉള്ളി – 2
• പച്ചമുളക് – 3
• മുളകുപൊടി – 1 ടീസ്പൂണ്‍
• ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
• ജീരകം – 2 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• തക്കാളി – 2
• മല്ലി ഇല – 2 ടേബിള്‍സ്പൂണ്‍
• എണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

– മുട്ട ഒരു പാത്രത്തില്‍ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി ,ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി അടിച്ചു വയ്ക്കുക.

– ഉള്ളി, തക്കാളി, പച്ചമുളക്, മല്ലി ഇല, ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക.

– 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി, ജീരകം, ഉള്ളി, പച്ചമുളക്, തക്കാളി, മല്ലി ഇല ഇവ വഴറ്റുക.

– നന്നായി വഴന്നു ശേഷം ഈ മിശ്രിതം അടുപ്പില്‍ നിന്നും വാങ്ങി, മുട്ടയിലേക്കു ചേര്‍ക്കുക.

– ഒരു ദോശ കല്ലില്‍ എണ്ണ തടവിയ ശേഷം മുട്ടയുടെ മിശ്രിതം അതിലേക്കു ഒഴിക്കുക.

– ചെറിയ ബ്രൗണ്‍ നിറം ആകുമ്പോള്‍ തിരിച്ചു ഇട്ടു വേവിക്കുക.

– ഇരുവശവും വെന്ത ശേഷം തീയണച്ച് ഉപയോഗിക്കാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top