Flash News

പ്രിയ കൂട്ടുകാരിക്ക് (കവിത): അബൂതി

July 16, 2019

Priya koottukari bannerഹരിതകംബളം കൊണ്ട് പുതച്ചൊരു
ജ്വാലാമുഖിയാണ് നീ..
നിന്നിലെ സങ്കടത്തിന്‍റെ ലാവയെത്ര
മനോഹരമായ് നീ നിന്‍റെ പുഞ്ചിരിയില്‍
പൊതിഞ്ഞു പാത്തു വച്ചു.
എന്‍റെ തൂലിക എത്ര ദുര്‍ബലം;
നിന്നെക്കുറിച്ചെഴുതാനിരുന്നപ്പോഴാണ്
ആ തിരിച്ചറിവിന്‍റെ ഉഷ്ണതലങ്ങളിലേക്ക്
ഞാന്‍ ഞെട്ടിപ്പിടഞ്ഞ്, ഉണര്‍ന്നെഴുന്നേറ്റത്.
ഒരു സ്നേഹ ശൈലമായി നീ നിന്‍റെ
സ്വപ്നത്തെ മാറോട് ചേര്‍ത്തുറങ്ങുന്നു.
മുത്തിനെ ഗര്‍ഭത്തിലേറിയൊരു ചിപ്പി പോലെ
നീ നിന്‍റെ സ്നേഹമുത്തിനെ
നിന്‍റെ മാറോട് ചേര്‍ത്തുറങ്ങുന്നു.
നിന്‍റെ സ്വപ്നങ്ങളൊക്കെയും
നിഷ്കളങ്കമായോരാ കുസുമത്തിനു ചുറ്റും
ശലഭങ്ങളായ് പാറിക്കളിക്കുന്നു.
നിന്‍റെ ശ്രദ്ധയുടെ പുതപ്പേകുന്ന ചൂടില്‍
ആ പൈതലുറങ്ങുന്നു നിര്‍ഭയം.
കളങ്കമേശാത്ത പുഞ്ചിരിയുമായി
അവള്‍ നിന്നെ കാത്തിരിക്കുന്ന വീട്ടില്‍
ഇരുട്ടിന് എവിടെയാണ് സ്ഥാനം?
നീ സ്വയം തെളിഞ്ഞു കത്തി,
ചൂടും പ്രകാശവുമായി മാറിയൊരു
ആര്‍ദ്ര നക്ഷത്രമായെനിക്കെത്താ
ദൂരത്ത് മിന്നിത്തിളങ്ങുന്നു.
നീയെന്ന തണല്‍ മരത്തിന്‍റെ ചുവട്ടില്‍
ഇത്തിരി നേരമെങ്കിലും ഇരിക്കാനായെങ്കില്‍;
ആ മോഹമെന്നില്‍ വെറുതെ ഇമവെട്ടുന്നു.
ഇവിടെ ഞാന്‍ തോറ്റു പിന്‍വാങ്ങുകയാണ്,
വജ്രം പോല്‍ തിളങ്ങുമക്ഷരക്കൂട്ടുകള്‍
സ്വന്തമുണ്ടെന്ന് വെറുതെ ധരിച്ചൊരു
മൂഢനായ ഞാനും, എന്‍റെ തൂലികയും.
നിന്‍റെ മുമ്പില്‍, നാണിച്ച് കെകൂപ്പി….!

സസ്നേഹം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top