ഡാളസ്: മാര്‍ത്തോമാ സഭയിലെ പ്രമുഖ കണ്വന്ഷന് പ്രാസംഗികനും, വചന പണ്ഡിതനും, സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി മാര്‍ത്തോമാ സഭ വികാരിയുമായ റവ. സാം. ടി.കോശി ജൂലൈ 26, 27 തിയ്യതികളില്‍ ഡാളസില്‍ വചന പ്രഘോഷണം നടത്തുന്നു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനിലാണ് ഗോഡ് ഓഫ് ഹീലിംഗ് (God of Healing) എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നത്. ജൂലൈ 26, 27 തിയ്യതികളില്‍ വൈകീട്ട് 7 മണി മുതല്‍ ഗാനശുശ്രൂഷയോടെയാണ് കണ്വന്ഷന് ആരംഭിക്കുക.
ജൂലൈ 27 ന് പാരിഷ് ദിവസത്തോടനുബന്ധിച്ചു രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കുന്നതും, തുടര്‍ന്ന് കടശ്ശി യോഗവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാവരേയും യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. മാത്യു ജോസഫ് 469 964 7494, തോമസ് ഈശോ 214 455 1340.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply