Flash News

‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം

July 16, 2019 , കേരള കലാകേന്ദ്രം പ്രസ് റിലീസ്

Thiruvathira Competitionതിരുവനന്തപുരം: കേരളത്തിലെ ഫിലിം-ടിവി-മീഡിയ-സാംസ്ക്കാരിക സഹകരണ സ്ഥാപനമായ മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്‌ട്രീയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണം പ്രമാണിച്ച് വനിതകള്‍ക്കായി തിരുവാതിരക്കളി മത്സരം ‘ഓണം മലയാളം’ സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 28-ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിന് ഒന്നാം സമ്മാനമായി 10000 രൂപയുടേയും രണ്ടാം സമ്മാനമായി 5000 രൂപയുടേയും ക്യാഷ് പ്രൈസും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

പത്തു മിനിറ്റാണ് മത്സര സമയം. ഒരു ടീമില്‍ പത്ത് പേര്‍ക്ക് പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ടീമിന്റെ പേര്, ടീം ലീഡറുടെ പേരും വിലാസവും ഫോണ്‍ നമ്പറും അടക്കം ജൂലൈ 30-നകം സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്‌ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 27/1819, വഞ്ചിയൂര്‍, തിരുവനന്തപുരം 695035, കേരളം (ഫോണ്‍ 98950 70030, 83019 90030) എന്ന വിലാസത്തില്‍ അറിയിക്കുക.

സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top