Flash News

വിഷാദത്തെ ശമിപ്പിക്കാനും മാനസികാരോഗ്യത്തിനും ജീവിച്ചിരിക്കെ ശവസംസ്ക്കാര ചടങ്ങ് നടത്തുന്നത് നല്ലതാണെന്ന്

July 16, 2019 , .

83889-funeralമരിച്ചവര്‍ ശവസംസ്ക്കാരത്തിനിടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സംഭവം ലോകത്ത് പല ഭാഗങ്ങളിലും നടക്കുന്നുണ്ട്. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ശവസംസ്ക്കാര ചടങ്ങുകള്‍ നടത്തുന്നത് അപൂര്‍‌വ്വമാണ്. അത്തരം സംഭവമാണ് ബ്രിട്ടനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജീവിച്ചിരിക്കെ തന്നെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഇക്കൂട്ടരുടെ വാദ. 2009 -ലെ ഒരു പഠനത്തില്‍ അത് സൂചിപ്പിക്കുന്നുണ്ടത്രേ.

ആഴ്ചയില്‍ ഏഴു ദിവസവും അഞ്ച് മിനിറ്റ് വീതം മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് പൊസിറ്റീവായ മാറ്റങ്ങളുണ്ടാക്കുമെന്നും വിഷാദത്തെ ശമിപ്പിക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. ഇതിന് പുതിയ ഭാവം നല്‍കുകയാണ് ജീവിച്ചിരിക്കെ തന്നെ സ്വന്തം ശവസംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന സംസ്കാരം. കേള്‍ക്കുമ്പോള്‍ കൗതുകമെന്ന് തോന്നുമെങ്കിലും ഇതാണ് സത്യം.

സ്വന്തം ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്ന പതിവുകള്‍ ബ്രിട്ടനുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ സജീവമാവുകയാണ്. പ്രിയപ്പെട്ടവരുടെ സ്നേഹം കൂടുതല്‍ പ്രകടമായി അറിയാനാണ് ഇത്തരം വ്യാജ ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നത്.

സൗത്ത് കൊറിയയിലും ജപ്പാനിലുമെല്ലാം നേരത്തെ തന്നെ ഇവ നടന്നുവരുന്നുണ്ട്. ഈ പുതിയ വ്യാജ ശവസംസ്കാര ചടങ്ങ് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ രീതികളിലുള്ള ശവസംസ്കാര ചടങ്ങുകള്‍ പലരും പരീക്ഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ചില ഫ്യൂണറല്‍ പാര്‍ലറുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ശവപ്പെട്ടി നല്‍കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top