Flash News

സി.ടി നാഫിയയെ അനുമോദിച്ചു

July 16, 2019 , ഫ്രറ്റേണിറ്റി

IMG-20190716-WA0074

വെല്ലുവിളികളെ അതിജീവിച്ച് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ജെ ആര്‍ എഫ് കരസ്ഥമാക്കിയ നാഫിയ സി ടി ക്ക് ഫ്രറ്റേണിറ്റിയുടെ ഉപഹാരം ജില്ലാ ജനറല്‍ സെക്രട്ടറി കെ എം സാബിര്‍ അഹ്സന്‍ നല്‍കുന്നു

പാലക്കാട്: വെല്ലുവിളകളെ അതിജീവിച്ച് ജെ.ആര്‍.എഫ് ഓടുകൂടി യു.ജി.സി നെറ്റ് കരസ്ഥമാക്കിയ നാഫിയ സി.ടിയെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് അനുമോദിച്ചു. നാഫിയയുടെ വല്ലപ്പുഴയിലെ വീട്ടിലെത്തി ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സാബിര്‍ അഹ്സനാണ് ഉപഹാരം നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മൊയ്ദീന്‍കുട്ടി വല്ലപ്പുഴ, പട്ടാമ്പി മണ്ഡലം പ്രസിഡന്‍റ് ലത്തീഫ് പാറക്കല്‍, ഫ്രറ്റേണിറ്റി എം.ഇ.എസ് കല്ലടി കോളേജ് യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് എം.എ ഇസ്ലാമിക് ഹിസ്റ്ററി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ നാഫിയ വിഷയത്തില്‍ രാജ്യത്ത് ജെ.ആര്‍.എഫ് കരസ്ഥമാക്കുന്ന ഏക ഭിന്നശേഷി വിഭാഗത്തില്‍ പെട്ട വ്യക്തിയാണ്. എം.ഇ.എസ് കല്ലടി കോളേജിന്‍റെ ചരിത്രത്തില്‍ പി ജി ചെയ്തുകൊണ്ടിരിക്കെ ജെ ആര്‍ എഫ് കാരസ്ഥമാക്കുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ് നാഫിയ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top