Flash News

കര്‍’നാ’ടകം ക്ലൈമാക്‌സിലേക്ക്; സര്‍ക്കാരിന്റെ വാഴ്ചയും വീഴ്ചയും നിര്‍ണയിക്കുന്ന സുപ്രീംകോടതി വിധി അല്‍പ്പസമയത്തിനകം

July 17, 2019

TH17KARNATAKAബെംഗളൂരു: കര്‍ണ്ണാടകയിലെ ഭരണപ്രതിസന്ധിയില്‍ വിമത എംഎല്‍എമാരുടെ രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് രാവിലെ 10.30ന് വിധി പറയും.

എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ സ്വീകരിക്കുന്ന നിലപാടിന് സാധുതയുണ്ടോയെന്നാണ് സുപ്രീംകോടതി പരിശോധിക്കുക. ഉടന്‍ രാജി സ്വീകരിക്കാന്‍ ഉത്തരവിടണമെന്ന വിമത എംഎല്‍എമാരുടെ ആവശ്യത്തിലും കോടതി തീര്‍പ്പ് കല്‍പ്പിക്കും.

കഴിഞ്ഞ പതിനൊന്നിനാണ് തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കാത്തതിനെതിരെ പത്ത് വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ഉടന്‍ രാജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ആദ്യം ഉത്തരവിട്ടു. എന്നാല്‍ സ്പീക്കറുടെ വാദം കേള്‍ക്കാതെയുള്ള കോടതിയുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സുപ്രീംകോടതിയ്ക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി സ്പീക്കറും കോടതിയെ സമീപിച്ചു. ഇതോടെ സ്പീക്കറുടെ ഭരണഘടനാ അധികാരവും അതില്‍ കോടതിയ്ക്ക് എത്രത്തോളം ഇടപെടാമെന്നതും കോടതി പരിശോധനയ്‌ക്കെടുത്തു. ഇതില്‍ വിശദമായ വാദം കേട്ട ശേഷമാണ് കേസ് ഉത്തരവിനായി ഇന്നത്തേയ്ക്ക് മാറ്റിയത്. രാജിയ്‌ക്കൊപ്പം എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള അപേക്ഷയും പരിഗണനയിലുണ്ടെന്നും രണ്ടിലും ഒരുമിച്ച് മാത്രമേ തീരുമാനമെടുക്കാനാകൂ എന്നാണ് സ്പീക്കറുടെ വാദം. നാളെ വിശ്വാസ വോട്ട് നടക്കുന്നതിനാല്‍ ഇന്നത്തെ ഉത്തരവ് നിര്‍ണായകമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top