Flash News

“നസീം പിടിച്ചു വെച്ചു; ശിവരഞ്ജിത്ത്‌ കുത്തി; എസ്എഫ്ഐയുടെ ധിക്കാരം അംഗീകരിക്കാത്തതിലുള്ള വിരോധം”- അഖിലിന്റെ മൊഴി

July 17, 2019

sivaതിരുവനന്തപുരം: തന്നെ യൂണിവേഴ്‍സിറ്റി കോളജിനകത്ത് വെച്ച് കുത്തിയത് ശിവരഞ്ജിത്താണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ മൊഴി നൽകി. നസീം പിടിച്ച് വെച്ചു; ശിവരഞ്ജിത്ത് കുത്തി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് കുത്താനുണ്ടായ  പ്രകോപനമെന്നും യൂണിവേഴ്‍സിറ്റി കോളജിൽ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിൽ പൊലീസിന് മൊഴി നൽകി. എസ്എഫ്ഐയുടെ ധിക്കാരം അംഗീകരിക്കാത്തതിലുള്ള വിരോധമാണെന്നും അഖിൽ പോലീസിനോട് പറ‍ഞ്ഞു.

ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് അഖിൽ പൊലീസിന് മൊഴി നൽകിയത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അഖിൽ പൊലീസിനോടും പറഞ്ഞിട്ടുള്ളത്.

അഖിൽ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നൽകിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. നിര്‍ണ്ണായക മൊഴി ലഭിച്ചതോടെ തെളിവെടുപ്പും കൂടുതൽ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top