Flash News

പി.ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ‘വെറ്ററന്‍ പിന്‍’ ബഹുമതി

July 19, 2019

ushaന്യൂഡല്‍ഹി: ഒളിംപ്യന്‍ പി.ടി ഉഷയ്ക്ക് രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്റെ ബഹുമതി. അത്‌ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐഎഎഎഫ്) നല്‍കുന്ന ‘വെറ്ററന്‍ പിന്‍’ അംഗീകാരത്തിനാണ് ഉഷ അര്‍ഹയായത്.

ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനു മുന്നോടിയായി സെപ്റ്റംബര്‍ 24-നു ദോഹയില്‍ ചേരുന്ന ഐഎഎഎഫ് കോണ്‍ഗ്രസില്‍ ബഹുമതി സമ്മാനിക്കും. അത്‌ലറ്റിക്‌സിനു സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാന്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നാണു ‘വെറ്ററന്‍ പിന്‍’. രാജ്യാന്തര അസോസിയേഷന്റെ ഏഷ്യന്‍ മേഖലയാണ് ഉഷയെ ഈ അംഗീകാരത്തിനായി ശുപാര്‍ശ ചെയ്തത്.

ലോക ഫെഡറേഷന്റെ ബഹുമതിയില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പി ടി ഉഷ പറഞ്ഞു. “ഈ അംഗീകാരത്തെ വിലമതിക്കുന്നു. ഒപ്പം അത്ഭുതവുമുണ്ട്. ഈ രംഗത്ത് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ ബഹുമതി പ്രചോദനമാകും”- ഉഷ പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top