Flash News

എം.എ.സി.ഫ് റ്റാമ്പായുടെ മെഗാ ഓണാഘോഷം ഓഗസ്റ്റ് 24 നു മെഗാ തിരുവാതിരയോടെ

July 19, 2019 , ജോയിച്ചന്‍ പുതുക്കുളം

റ്റാമ്പാ: വടക്കേ അമേരിക്കയില്‍ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നെന്നു കരുതാവുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. 2017 ല്‍ നൂറ്റിഅന്‍പതില്‍പരവും , 2018 ല്‍ ഇരുന്നൂറില്‍പ്പരവും മങ്കമാരുടെ തിരുവാതിര കാണികളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഈ തവണത്തെ ഓണാഘോഷങ്ങളില്‍ മുന്നൂറിലധികം വനിതകള്‍ കേരളത്തിന്റെ തനതായ നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കുന്നതാണ്.

തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം , മാര്‍ഗ്ഗംകളി, ഒപ്പന എന്നീ കലാരൂപങ്ങളാണ് അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷത്തെ തിരുവാതിരയില്‍ ഏകദേശം നൂറ്റന്പതിലധികവും മറ്റുള്ള നൃത്തങ്ങളില്‍ അന്പതിനോടടുത്തും വനിതകള്‍ പങ്കെടുക്കും.

റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ഈ മഹാമഹത്തിലേക്കു സ്വാഗതം ചെയ്യുന്നു.

mega


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top