Flash News

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: വി.സിയേയും പിഎസ്.സി ചെയര്‍മാനേയും ഗവര്‍ണര്‍ വിളിപ്പിച്ചു

July 20, 2019

imagesതിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ, ചാൻസലർ കൂടിയായ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താനാണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. അതേസമയം വിസിയോടൊപ്പം പിഎസ്സി ചെയര്‍മാനേയും ഗവര്‍ണര്‍ രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.എസ്.സി റാങ്ക് പട്ടികയില്‍ വന്നത് വിവാദമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ്. ഈ വിഷയത്തില്‍ വ്യക്തത നേടാനാണ് പിഎസ്സി ചെയര്‍മാനെ ഗവര്‍ണര്‍ വിളിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചന.

നേരത്തേ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വൈസ്ചാന്‍സലറോട് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top