Flash News

പുതിയ ഫേസ് ആപ്പ് റഷ്യന്‍ ചാരന്മാരുടെ കെണിയാണെന്ന്

July 20, 2019

500991_25514718വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫേസ് ആപ്പ് റഷ്യന്‍ ചാരന്മാരുടെ കെണിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു എസ് സെനറ്റര്‍ ചക്ക് ഷ്യുമര്‍ രംഗത്ത്. ഈ ആപ്പിന്റെ ആധികാരികത അന്വേഷിക്കണമെന്നാണ് സെനറ്റര്‍ ഷ്യൂമര്‍ ആവശ്യപ്പെടുന്നത്. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നതിലുള്ള ആശങ്ക മൂലം എഫ്.ബി.ഐയുടെ അന്വേഷണമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുളള ഈ ഫേസ് ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയോ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ ആണോ എന്ന് പരിശോധിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോടും ചക്ക് ഷ്യൂമര്‍ ആവശ്യപ്പെട്ടു.

2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, 48 മണിക്കൂറിനുള്ളില്‍ തന്നെ ഉപയോക്താവിന്‍റെ ചിത്രം സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് ഫേസ് ആപ്പ് അധികൃതര്‍ അറിയിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു .

122 രാജ്യങ്ങളിൽ നിന്നായി 100 ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഗൂഗിൽ പ്ലേയിൽ നിന്നും ഇതുവരെ ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐഒഎസിലും ഡൗൺലോഡുകൾ സജീവമാണ്.

രണ്ടുവർഷം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഫേസ് ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അന്ന് ജനപ്രീതിയാർജ്ജിക്കാൻ കഴിയാഞ്ഞതിനാൽ ഏറെ മാറ്റങ്ങളുമായാണ് രണ്ടാമതും എത്തിയത്. അതാവട്ടെ വൈറൽ ആവുകയും ചെയ്തു.

ഇന്ത്യന്‍ ഉപയോക്താക്കളെ ബ്ലോക്ക് ചെയ്ത് ഫേസ്ആപ്പ്; സ്വകാര്യതയ്ക്കും ഭീഷണി?

app_0സമൂഹമാധ്യമങ്ങളില്‍ തരംഗമായ ഫേസ്ആപ്പ് ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുന്നതായി ആക്ഷേപം. ഇന്ത്യയില്‍ ആപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐ.ഓ.എസ് വേര്‍ഷനുകള്‍ യഥാക്രമം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റാറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോപണം ഉയരുന്നത്.

ട്വിറ്ററില്‍ നിരവധി ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഫേസ്ആപ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. നിരവധി ടെക് വെബ്‌സൈറ്റുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എറര്‍ സന്ദേശം കാണിച്ച് പിന്നീട് ശ്രമിക്കാനാണ് ആപ്പ് ഇന്ത്യന്‍ ഉപഭോക്താക്കളോട് പറയുന്നത്.

അതേസമയം ഫേസ്ആപ്പ് സ്വകാര്യതയിലേക്ക് കടന്നു കയറുന്നുണ്ടെന്നാണ് ടെക് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഫെയ്‌സ് ആപ്പില്‍ ഒരു ഫോട്ടോ സെലക്ട് ചെയ്യുമ്പോള്‍ അതു തന്നെയാണോ സെലക്ട് ചെയ്യേണ്ടത് എന്ന് കണ്‍ഫേം ആക്കാനുള്ള ഒരു മെസേജും കാണിക്കാതെ അപ്പോള്‍ തന്നെ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്യുന്നുണ്ട്. അതിനാല്‍ സ്വാകര്യത ഉദ്ദേശിക്കുന്നവര്‍ കുറച്ച് ശ്രദ്ധ പുലര്‍ത്തണമെന്നും ടെക് വിദഗ്ധര്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top