Flash News

ഇന്നത്തെ നക്ഷത്ര ഫലം (20 ജൂലൈ 2019)

July 20, 2019

66666അശ്വതി: മനസിലുദേശിക്കുന്ന കാര്യങ്ങള്‍ ഈശ്വരപ്രാര്‍ഥനകളാല്‍ സാധ്യമാകും. മേലധികാരിയുടെ പ്രതിനിധിയായി ചര്‍ച്ചകള്‍ നയിക്കാൻ അവസരമുണ്ടാകും.

ഭരണി: നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിക്കാൻ ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യവസ്ഥകള്‍ പാലിക്കാൻ സാധിക്കും.

കാര്‍ത്തിക: വര്‍ഷങ്ങള്‍ക്കു ശേഷം സഹപാഠികളെ കാണാനും ഗതകാലസ്മരണകള്‍ പങ്കുവെക്കാനും യോഗമുണ്ട്. ഭാഗത്തില്‍ ലഭിച്ച പൂര്‍വികസ്വത്തില്‍ ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കും.

രോഹിണി: കൈവിട്ടുപോകുമെന്ന് കരുതിയ വസ്തുവഹകള്‍ തിരിച്ചുവാങ്ങാന്‍ സാധിക്കും. പ്രണയബന്ധം സഫലമാകും. മത്സരരംഗങ്ങളില്‍ വിജയിക്കും.

മകയിരം: തൊഴില്‍ മേഖലകളില്‍ പ്രതികൂലസാഹചര്യങ്ങള്‍ ഒഴിവായി അനുകൂലസാഹചര്യങ്ങള്‍ വന്നുചേരും. സുഹൃത്നിര്‍ദേശത്താല്‍ ഭൂമിക്രയവിക്രയങ്ങളിലും ഓഹരിവിപണിയിലും പണം മുടക്കും.

തിരുവാതിര: ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മുടങ്ങിക്കിടപ്പുളള പദ്ധതികള്‍ക്ക് പുനര്‍ജീവനുണ്ടാകും. ഏറ്റെടുത്ത ദൗത്യം പൂര്‍ത്തീകരിക്കാൻ സാ ധിക്കും.

പുണര്‍തം: കൂടുതല്‍ ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കാൻ തയ്യാറാകും. കൂടുതല്‍ വിസ്തൃതിയുളള ഭൂമിയില്‍ പുരപണി ആരംഭിക്കും. പ്രവര്‍ത്തനവിജയത്താല്‍ മുടങ്ങിക്കിടപ്പുളള പണം ലഭിക്കും.

പൂയ്യം: ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാവാതെ സൂക്ഷിക്കണം. പണം കടം കൊടുക്കുക, കടം വാങ്ങുക, തുടങ്ങിയവ അരുത്. സുഹൃത്തിന്‍റെ നൂതനസംരംഭങ്ങള്‍ക്ക് സര്‍വവിധ മംഗളങ്ങളും നേരുവാനിടവരും.

ആയില്യം: ഉദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിനു ചേരുവാന്‍ സാധിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും. ശമ്പളവര്‍ധനവ് മുന്‍കാല പ്രാബല്യത്തോടുകൂടി ലഭിക്കും.

മകം: മാസത്തിലൊരിക്കല്‍ ഗൃഹത്തില്‍ വന്നുപോകുവാന്‍ തക്കവണം ദൂരത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും. സഹായഭ്യര്‍ഥന നിരസിച്ചതിനാല്‍ സ്വജനശത്രുത വര്‍ധിക്കും.

പൂരം: രണ്ടുവര്‍ഷങ്ങമായി തുടങ്ങിവെച്ച ഗൃഹനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാൻ വായ്പയെടുക്കും. പൊതുജനപ്രവര്‍ത്തനങ്ങളില്‍ ജനപിന്തുണ ലഭിക്കും.

ഉത്രം: ആസൂത്രിതപദ്ധതികള്‍ക്ക് അകാരണതടസം അനുഭവപ്പെടും. ദുഃഖസ്മരണകളോടുകൂടിയ ദുഃസ്വപ്നം മനോവിഷമത്തിന് വഴിയൊരുക്കും.

അത്തം: നല്ല ശീലങ്ങള്‍ ജീവിതത്തിലേക്കു പകര്‍ത്താന്‍ തയ്യാറാകും. മനസന്തോഷം ഉണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.

ചിത്ര: വൈജ്ഞാനികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാൻ സാധിക്കും. നിഗമനങ്ങള്‍ ശരിയായതിനാല്‍ സാമ്പത്തിക വിഭാ‌ഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ചോതി: കാര്യതടസങ്ങള്‍ നീങ്ങും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക അനിശ്ചിതാവസ്ഥ പരിഹരിക്കപ്പെടും. അനുകൂലമായ ഉദ്യോഗത്തിനു അനുമതി ലഭി ക്കും.

വിശാഖം: സഹപ്രവര്‍ത്തകരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ സാധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ വന്നുചേരുമെങ്കിലും ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാന്‍ സാധിക്കും.

അനിഴം: പ്രതീക്ഷിച്ച ലാഭമുണ്ടാകയാല്‍ ഭൂമിവില്ക്കുവാനിടവരും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. കുടുംബസമേതം ബന്ധുഗൃഹത്തിലേക്ക് വിരുന്നുപോകുന്നതിനു യോഗമുണ്ട്.

തൃക്കേട്ട: മേലധികാരിക്ക് തൃപ്തിയാകും വിധത്തില്‍ പദ്ധതിസമര്‍പ്പിക്കാൻ സാധിക്കും. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും. സാന്ത്വന സമന്വയ സമീപനങ്ങളാല്‍ സര്‍വകാര്യവിജയം ഉണ്ടാകും.

മൂലം: വിരോധികളായിരുന്നവര്‍ ലോഹ്യം കൂടാന്‍ വരും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാല്‍ പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.

പൂരാടം: ഉദ്യോഗം ഉപേക്ഷിച്ച് വ്യാപാരം തുടങ്ങാന്‍ തീരുമാനിക്കും. സൗകര്യക്കുറവുള്ള ഗൃഹം വില്ക്കാൻ തയ്യാറാകും. വിവിധങ്ങളായ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ക്കാൻ സാധിക്കും.

ഉത്രാടം: അധികൃതരുടെ ആജ്ഞകള്‍ അര്‍ധ മനസോടുകൂടി ചെയ്തുതീര്‍ക്കും. പുത്രിക്ക് ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഉപരിപഠനത്തിന് അന്യസംസ്ഥാന യാത്ര പുറപ്പെടും.

തിരുവോണം: പരാധീനതകള്‍ അകന്നുപോകും. പുതിയ പ്രണയബന്ധം ഉടലെടുക്കും. ഗൃഹനിര്‍മാണം ദ്രുതഗതിയിലാക്കാൻ നിര്‍ദേശം നല്‍കും. പദ്ധതി ആസൂത്രണങ്ങ ളില്‍ ലക്ഷ്യപ്രാപ്തിനേടും.

അവിട്ടം: വ്യവസ്ഥകള്‍ പാലിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ഊഹക്കച്ചവടത്തില്‍ ലാഭമുണ്ടാകും. വാതപ്രമേഹരോഗപീഡകള്‍ വര്‍ധിക്കും.

ചതയം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. ശത്രുതയിലായിരുന്ന ബന്ധുക്കള്‍ ലോഹ്യം കൂടുവാന്‍ വിരുന്നുവരും. അഭിപ്രായസ്വാതന്ത്ര്യം പരിഗണിക്കപ്പെടും.

പൂരോരുട്ടാതി: വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സുഹൃത്സഹായം തേടും. നിന്ദാശീലം ഉപേക്ഷിക്കണം. പ്രതികൂലസാ ഹചര്യങ്ങളെ ക്ഷമയോടുകൂടി നേരിടേണ്ടതായി വരും.

ഉത്രട്ടാതി: മനസാന്നിധ്യത്താല്‍ അഭീഷ്ടകാര്യങ്ങള്‍ വിജയിക്കും. സാഹിത്യരചനക്ക് അംഗീകാരം ലഭിക്കും. പറയുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.

രേവതി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കഠിന പ്രയത്നം വേണ്ടിവരും. ആവശ്യമുളള പലതും മറക്കുവാനിടയുണ്ട്. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര ഉപേക്ഷിക്കുകയാണു നല്ലത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top