ന്യൂയോര്‍ക്ക്: ക്രൂര മര്‍ദ്ദനമേറ്റ് ഒരു വയസ്സുള്ള ഇരട്ട കുട്ടികളില്‍ പെണ്‍കുട്ടി കൊല്ലപ്പെടുകയും, ആണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ മാതാവിനെ 12 വര്‍ഷം തടവ് ശിക്ഷ. ന്യൂയോര്‍ക്ക് ക്വീന്‍സ് സുപ്രിം കോടതിയാണ് ശിക്ഷ വിധിച്ചത്.
അഞ്ചു കുട്ടികളുടെ മാതാവായ ടിന റ്റൊറാബി (30) യും ഭര്‍ത്താവ് മുഹമ്മദ് റ്റൊറാബി (31) യും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്ന് പോലീസ് പറയുന്നു. 2018 ഒക്ടോബര്‍ 3-നായിരുന്നു സംഭവം. ടിന പൊലീസില്‍ വിളിച്ച് മകള്‍ക്ക് ശ്വസിക്കുവാന്‍ കഴിയുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റില്‍ എത്തി. തലയിലും ശരീരത്തിലും നിരവധി മുറിവുകളേറ്റിരുന്ന ഇരട്ടകുട്ടികളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു. മാതാവ് പോലീസിനെ വിളിക്കുന്നതിനു 24 മണിക്കൂര്‍ മുന്‍പു തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, വിദഗ്ധ ചികിത്സ ലഭിച്ചതിനെത്തുടര്‍ന്ന് ആണ്‍കുഞ്ഞ് രക്ഷപ്പെട്ടു.
താമസ സ്ഥലം പരിശോധിച്ച പൊലീസ് ഇവരുടെ അഞ്ചു കുട്ടികളും വളരെ മലിനമായ ചുറ്റുപാടിലാണ് കഴിഞ്ഞിരുന്നതെന്നും കണ്ടെത്തിയിരുന്നു. ടിനയുടെ ഭര്‍ത്താവ് മുഹമ്മദാണ് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് കോടതിയില്‍ ടിന മൊഴി നല്കി. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് മുഹമ്മദ് ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ഹോട്ടലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ ടിന, ഭര്‍ത്താവാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് കോടതിയില്‍ ആവര്‍ത്തിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക മാത്രമല്ല ഇത്തരം ക്രൂരതകളില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടി മാതാവിനുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പശ്ചാത്തപിക്കുന്നതായും മാപ്പു നല്‍കണമെന്നും ടിനയുടെ അപേക്ഷ കോടതി തള്ളി. മയക്കുമരുന്നിന്റെ സ്വാധീനമാണ് ഇതിനെല്ലാം കാരണമെന്നും കോടതി വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply