Flash News

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

July 20, 2019

sheela-dixit2ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ്സ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും നിലവിലെ പി.സി.സി അധ്യക്ഷയുമായ ഷീല ദീക്ഷിത് (81)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്നു. വനിതകള്‍ക്കിടയില്‍ കരുത്തയായ നേതാവായിരുന്നു അവര്‍. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്.

ഏറെ ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ്സിലെ ഒരു പ്രധാന രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് 2014 മാര്‍ച്ച് മുതല്‍ അഞ്ചു മാസത്തോളം കേരള ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിരുന്നു. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു.

‘ദില്ലിയുടെ മരുമകള്‍’ എന്ന് കൂടി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഷീലാ ദീക്ഷിത്. 15 വര്‍ഷം ദില്ലിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഷീലാ ദീക്ഷിത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

2010-ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയർന്നു വന്ന അഴിമതികേസുകളിൽ ഷീലാ ദീക്ഷിതിനെതിരെ ആരോപണം ഉയർന്നിരുന്നു.

2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു.

നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top