Flash News

കാലവര്‍ഷം ശക്തമാകുന്നു; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് രണ്ടര അടി കൂടി

July 20, 2019

RR_1തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് കാസര്‍കോട് ജില്ലയിലും ജൂലൈ 21ന് കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആയിരിക്കും.

റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അതിതീവ്ര മഴ തുടരുകയാണെങ്കില്‍ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം. ക്യാമ്പുകളും സജ്ജമാക്കേണ്ടി വരും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിച്ചേക്കും.

വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള തീരത്തേയ്ക്ക് ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി കൂടി. നിലവില്‍ 2307.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ വൈകിട്ട് 2 ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്ന മലങ്കര അണക്കെട്ടിന്റെ 1 ഷട്ടര്‍ കൂടി ഇന്ന് രാവിലെ ഉയര്‍ത്തി.ഇന്നലെ 112.2 അടിയായിരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്ന് 112.5 അടിയായി ഉയര്‍ന്നു. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി.

അതേസമയം കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു.

കാസര്‍കോട് കനത്ത മഴ തുടരുന്നു: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

rain-5കനത്ത മഴയെ തുടർന്ന് കാസർകോട്ടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ട ആളുകളെ ഫയർഫോഴ്‍സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ജില്ലയിൽ ഇന്നും റെഡ് അലർട്ട് തുടരും.

കാഞ്ഞങ്ങാട് , അരയി, പനങ്ങാട്, പുല്ലൂർ പെരിയ, അണങ്കൂർ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയർന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഒറ്റപ്പെട്ടു. അഗ്നിശമനസേന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് വയോധികരടക്കമുള്ളവരെ വീടുകളിൽ നിന്നും മാറ്റിയത്.

സ്ഥലം സന്ദർശിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വീട്ടുകാരോട് മാറിതാമസിക്കുവാൻ ആവശ്യപ്പെട്ടു. താത്കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയർന്നതോടെ കാഞ്ഞങ്ങാട് മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചു. മലയോരത്ത് ചെറിയ തോതിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുണ്ട്. കടലും പ്രക്ഷുബ്ധമാണ്. നാളെയും മഴ തുടർന്നാൽ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.

rain1-e1525573265869


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top