Flash News

മാര്‍ ആലഞ്ചേരിക്കെതിരായ വൈദികരുടെ സമരം അവസാനിപ്പിച്ചു

July 20, 2019

New-Project-5-11കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ചുമതലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വൈദികര്‍ നടത്തിയ ഉപവാസ സമരം ഒത്തുതീര്‍ന്നു. ഇന്നലെ സ്ഥിരം സിനഡ് അംഗങ്ങള്‍ വിമത വൈദികരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ്ണചുമതലയോടെ തിരിച്ചെടുക്കുക, വ്യാജരേഖ കേസ് പിന്‍വലിക്കുക, അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുളള അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക തുടങ്ങി അഞ്ചോളം ആവശ്യങ്ങള്‍ ഓഗസ്റ്റില്‍ ചേരുന്ന വിപുലമായ സിനഡ് ചര്‍ച്ച ചെയ്യുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് വൈദികന്‍ ഉപരോധ സമരം അവസാനിപ്പിച്ചത്.

അതിരൂപതയിലെ വൈദികര്‍ പ്രതിസ്ഥാനത്തു നിന്ന വ്യാജരേഖാക്കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി സത്യം കണ്ടെത്താന്‍ ഇടപെടാമെന്ന ഉറപ്പാണു മെത്രാന്മാര്‍ നല്‍കിയത്. കേസിന്റെ പേരില്‍ ആരെയും പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

New-Project-4-12രൂപതയുടെ ഭരണച്ചുമതല കര്‍ദിനാളിനു പകരം മറ്റൊരു മെത്രാനു നല്‍കണം എന്നതടക്കം വൈദികര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കാമെന്ന ധാരണയും ചര്‍ച്ചയിലുണ്ടായി. ഇതില്‍ തത്കാലം തൃപ്തരാണെന്നാണ് വൈദികര്‍ പറയുന്നത്.

സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശൂര്‍ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് വൈദികര്‍ സമരം അവസാനിപ്പിക്കാമെന്ന് അറിയിച്ചത്.

രണ്ട് ദിവസം മുന്പാണ് ഫാ. ജോസഫ് പാറേക്കാട്ടിലാണ് ബിഷപ് ഹൗസിനുളളില്‍ ഉപവാസ സമരം ആരംഭിച്ചത്. വൈദികന് പിന്തുണയുമായി നിരവധി വൈദികരും വിവിധ ഇടവകകളില്‍ നിന്നായി എത്തിയതോടെ അനുനയ ചര്‍ച്ചകള്‍ക്ക് സ്ഥിരം സിനഡ് മുന്‍കൈ എടുക്കുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top